ബംഗളൂരു: യുവതിയോട് മോശമായി പെരുമാറിയ സംഭവത്തിൽ സ്വിഗ്ഗി ജീവനക്കാരൻ അറസ്റ്റിൽ. വീട്ടിലേക്ക് ഭക്ഷണം കൊണ്ട് വന്ന സ്വിഗ്ഗിക്കാരൻ യുവതിയെ കയറി പിടിക്കുകയായിരുന്നു. സ്വിഗ്ഗി ഡെലിവെറി ബോയ് ആയ ആകാശ് ആണ് അറസ്റ്റിലായത്.
ബംഗളൂരുവിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. വൈകുന്നേരം ആറ് മണിയോടെയാണ് യുവതിക്കുള്ള ഭക്ഷണവുമായി ജീവനക്കാരൻ എത്തിയത്. ഭക്ഷണം കൊടുത്തതിന് പിന്നാലെ ഇയാൾ ശുചിമുറി ഉപയോഗിക്കാനുള്ള അനുവാദം ചോദിച്ചു. ഇതിന് പിന്നാലെ ഇയാൾ കുടിക്കാൻ വെള്ളവും ആവശ്യപ്പെട്ടു.
വെള്ളം എടുക്കാനായി അടുക്കളയിൽ പോയ യുവതിയെ ഇയാൾ പിറകിൽ നിന്നും കയറി പിടിക്കുകയായിരുന്നു. യുവതി തല്ലുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ ഇയാൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. തുടർന്ന് യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.








