കവരത്തി : ലക്ഷദ്വീപിൽ ടൂറിസത്തിന് പുതിയ സാധ്യതകൾ ഒരുക്കി ടെന്റ് സിറ്റി വരുന്നു. ഇന്ത്യയിലെ നിരവധി ഇടങ്ങളിൽ ടെന്റ് സിറ്റികൾ സ്ഥാപിച്ചിട്ടുള്ള ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവേഗ് ലിമിറ്റഡ് എന്ന കമ്പനിയാണ് ലക്ഷദ്വീപിന്റെ ടൂറിസം ഭൂപടത്തിൽ പുതിയ ചുവടുവെപ്പ് നടത്തുന്നത്. അഗത്തി ദ്വീപിലെ 1.2 സ്ഥലത്താണ് ടെന്റ് സിറ്റികൾ ഒരുങ്ങുന്നത്.
നേരത്തെ വാരാണസി, അയോധ്യ, നർമ്മദ എന്നിവിടങ്ങളിൽ പ്രവേഗ് ലിമിറ്റഡ് ടെന്റ് സിറ്റികൾ നിർമ്മിച്ച ശ്രദ്ധ നേടിയിട്ടുണ്ട്. ലക്ഷദ്വീപിനോടൊപ്പം തന്നെ കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാദ്ര നാഗർ ഹവേലി, ദാമന്‍ ദിയു എന്നിവിടങ്ങളിലും രണ്ട് സിറ്റികൾ നിർമ്മിക്കുന്നതിനായി കമ്പനി അനുമതി നേടിയിട്ടുണ്ട്.
രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ടൂറിസ്റ്റുകളെ ലക്ഷ്യം വെച്ചാണ് ടെന്റ് സിറ്റികൾ ഒരുങ്ങുന്നത്. കടൽത്തീരത്ത് ആഡംബര ശൈലിയിൽ ആയിരിക്കും ടെന്റുകൾ സ്ഥാപിക്കുക. മാലിദ്വീപ് പോലെ തന്നെ പരിമിതമായ പ്രകൃതി സമ്പത്തുള്ള ലക്ഷദ്വീപ് പോലെ ഒരു പ്രദേശത്തിന് ടൂറിസം വളർച്ചയിലൂടെ വലിയ ഉപജീവന സാധ്യതകളാണ് തുറന്നു കിട്ടുക. നിലവിൽ അഗത്തിയിലെ 40%ത്തോളം ജനങ്ങളും മത്സ്യബന്ധനത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. പ്രദേശത്ത് ടൂറിസം മെച്ചപ്പെടുന്നതോടെ ഇവിടെയുള്ള ജനങ്ങളുടെ ജീവിതത്തിലും അതിന്റെ പ്രതിഫലനങ്ങൾ ഉണ്ടാകുന്നതാണ്.
Discussion about this post