തിരുവനന്തപുരം : തനിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ വലിയ രീതിയിലുള്ള വ്യക്തിഹത്യയാണ് നടത്തുന്നതെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. വളരെ വൃത്തികെട്ട രീതിയിലാണ് തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നത്. കള്ളി എന്ന് വിളിച്ചാണ് ആക്ഷേപിക്കുന്നത് എന്നും കെ കെ ശൈലജ അഭിപ്രായപ്പെട്ടു.
സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തുന്ന വ്യക്തിഹത്യയെ നിയമപരമായി നേരിടുമെന്നും കെ കെ ശൈലജ വ്യക്തമാക്കി. 1500 രൂപയ്ക്ക് മാത്രം പിപിഇ കിറ്റ് ലഭിക്കുന്ന കാലത്താണ് 15,000 കിറ്റുകൾ വാങ്ങിയത്. ആരോഗ്യ പ്രവർത്തകരുടെ ജീവൻ രക്ഷിച്ചതിനെയാണ് തന്നെ കള്ളി എന്ന് വിളിക്കുന്നത്. എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. ജനങ്ങളുടെ കോടതിയിൽ അത് തുറന്നുകാട്ടും എന്നും കെ കെ ശൈലജ വ്യക്തമാക്കി.
കോവിഡ് കാലത്ത് ആരോഗ്യ മന്ത്രിയായിരുന്ന കെ കെ ശൈലജ ഉയർന്ന വിലയിൽ പിപിഇ കിറ്റ് വാങ്ങി അഴിമതി നടത്തിയെന്നാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. തനിക്കെതിരായ വ്യക്തിഹത്യ ശരിയാണോ തെറ്റാണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ എന്നും കെ കെ ശൈലജ അഭിപ്രായപ്പെട്ടു.
Discussion about this post