ന്യൂയോർക്ക് : ഇന്ത്യയുടെ അഭിമാന ഡയറി ബ്രാൻഡ് ആയ അമുൽ ആഗോള വിപണിയിലും അരങ്ങേറ്റം കുറിക്കുന്നു. രാജ്യാന്തരതലത്തിൽ ആദ്യമായി യുഎസ് വിപണി കീഴടക്കാനാണ് അമുൽ എത്തുന്നത്. അമുലിന്റെ ഫ്രഷ് പാൽ ആണ് യുഎസ് വിപണിയിൽ ആദ്യമായി അവതരിപ്പിക്കുന്നത്. ‘ടേസ്റ്റ് ഓഫ് ഇന്ത്യ’ എന്ന ടാഗ് ലൈനിൽ തന്നെയാണ് അമുൽ രാജ്യാന്തര വിപണിയിലേക്കും പ്രവേശിക്കുന്നത്.
യുഎസിലെ മിഷിഗൺ മിൽക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി സഹകരിച്ചാണ് അമുൽ ഡയറി ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത്. അമേരിക്കൻ ഇന്ത്യക്കാർ ഏറെ ആകാംക്ഷയോടെയാണ് തങ്ങളുടെ പ്രിയപ്പെട്ട ബ്രാൻഡ് ആയ അമുലിന്റെ യുഎസ് രംഗപ്രവേശത്തെ വരവേൽക്കുന്നത്.
ആദ്യപടിയായി ഒരു ഗാലൻ (3.8 ലിറ്റർ), അര-ഗാലൻ (1.9 ലിറ്റർ) പാക്കേജിംഗിലാണ് യുഎസ് വിപണിയിൽ അമൂൽ ഫ്രഷ് പാൽ ഉൽപ്പന്നങ്ങൾ എത്തുന്നത്. 6 ശതമാനം കൊഴുപ്പുള്ള അമുൽ ഗോൾഡ്, 4.5 ശതമാനം കൊഴുപ്പ് അടങ്ങിയ അമുൽ ശക്തി, 3 ശതമാനം കൊഴുപ്പ് അടങ്ങിയ അമുൽ താസ, 2 ശതമാനം കൊഴുപ്പ് അടങ്ങിയ അമുൽ സ്ലിം എന്നീ ഫ്രഷ് പാൽ ഉൽപ്പന്നങ്ങളാണ് ആദ്യഘട്ടത്തിൽ അമുൽ യുഎസ് വിപണിയിൽ അവതരിപ്പിക്കുന്നത്.
Discussion about this post