തിരുവനന്തപുരം : കുപ്രസിദ്ധ മോഷ്ടാവ് സ്പൈഡർമാൻ ബാഹുലേയൻ അറസ്റ്റിൽ. തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ വഞ്ചിയൂർ പോലീസിന് കൈമാറുകയായിരുന്നു. കേരളത്തിനകത്തും പുറത്തുമായി 200 ലേറെ കേസുകളിൽ പ്രതിയാണ്.
മുറിഞ്ഞ പാലം സ്വദേശിയായ ബാഹുലേയൻ നേരത്തെയും നിരവധി കേസുകളിൽ പിടിയിൽ ആയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ തുടർച്ചയായി 12ഓളം മോഷണങ്ങൾ നടത്തിയതിന് 2023 ൽ പിടിയിലായ ഇയാൾ നാലു മാസങ്ങൾക്കു മുൻപാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയിരുന്നത്.
സ്ഥിരമായി സ്പൈഡർമാന് സമാനമായ വേഷം ധരിച്ച് മോഷണം നടത്തുന്നതിനാലാണ് ഇയാൾ സ്പൈഡർമാൻ ബാഹുലേയൻ എന്നറിയപ്പെട്ടിരുന്നത്. വീടുകളിലെ വെന്റിലേറ്ററുകളിലൂടെയും എക്സ്ഹോസ്റ്റ് ഫാനുകൾ ഇളക്കിമാറ്റിയും ജനൽ കമ്പികൾ വളച്ചും എല്ലാം അകത്തു കടക്കുന്ന രീതിയായിരുന്നു ഇയാൾ പിന്തുടർന്നിരുന്നത്.
Discussion about this post