ഡെറാഢൂൺ: നിറങ്ങളുടെ ഉത്സവമായ ഹോളിക്ക് മുന്നോടിയായി സംസ്ഥാനത്തെ ജനങ്ങൾക്ക് ഹോളി ആശംസകൾ അറിയിച്ച് ഉ്ത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമാണ് ഹോളിയെന്നും ആശംസാ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ജനങ്ങൾ നിറങ്ങളുടെ ഉത്സവത്തിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ്. ആഘോഷത്തിന്റെ വർണങ്ങൾ പരസ്പരം തേച്ച് പിടിപ്പിക്കുപ്പോൾ സ്‌നേഹവും ആഹ്ലാദവുമാണ് തമ്മിൽ കൈമാറുന്നത്. ഹോളി കേവലം നിറങ്ങളുടെ ഉത്സവം മാത്രമല്ല. നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകവുമാണ്.എല്ലാവരുടെയും ജീവിതത്തിൽ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹാർദത്തിന്റെയും സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ആഘോഷങ്ങളിൽ പങ്കുചേരുക. എല്ലാവർക്കും ഹോളി ആശംസകൾ – ‘ പുഷ്‌കർ സിംഗ് ധാമി പറഞ്ഞു.
നാളെയാണ് രാജ്യത്ത് ഹോളി ആഘോഷിക്കുന്നത്. തിന്മയ്ക്ക് മേൽ നന്മ വിജയിച്ചതിന്റെ പ്രതീകമായിട്ടാണ് ഹോളി ആഘോഷിക്കാറുള്ളത്. ഹോളിക എന്ന അസുര സ്ത്രീയിൽ നിന്നാണ് ഹോളി എന്ന വാക്കുണ്ടായത്.









Discussion about this post