ന്യൂഡൽഹി : ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി സ്റ്റുഡൻ്റ് യൂണിയൻ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റവുമായി എബിവിപി. നാല് സീറ്റുകളിലും എബിവിപിക്ക് വൻ ലീഡ് ആണുള്ളത്. വൈകിട്ടോടെ അന്തിമഫലം അറിയാൻ ആകുന്നതാണ്.
എബിവിപി സ്ഥാനാർത്ഥിയായ ഉമേഷ് ചന്ദ്ര അജ്മീറ ആണ് സ്റ്റുഡൻസ് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ലീഡ് ചെയ്യുന്നത്. ഇടതു സ്ഥാനാർത്ഥിയെ ഏറെ പിന്നിലാക്കിയാണ് എബിവിപി സ്ഥാനാർത്ഥിയുടെ മുന്നേറ്റം. നാലുവർഷത്തിനുശേഷമാണ് ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ സ്റ്റുഡന്റ്സ് സ് യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്നത്.
വെള്ളിയാഴ്ച നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ 73% വോട്ട് ആണ് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ 12 വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന പോളിംഗ് ആയിരുന്നു ഇത്. 7700 ഓളം വിദ്യാർത്ഥികളാണ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. ചെയർമാൻ, വൈസ് ചെയർമാൻ, ജോയിന്റ് സെക്രട്ടറി, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.










