തിരുവനന്തപുരം; അടുത്ത തിരഞ്ഞെടുപ്പിൽ ഈനാംപേച്ചി, എലിപ്പെട്ടി തേൾ,നീരാളി തുടങ്ങിയ ചിഹ്നങ്ങളിൽ മത്സരിക്കേണ്ടി വരുമെന്ന സിപിഎം കേന്ദ്രകമ്മറ്റി അംഗം എകെ ബാലന്റെ പ്രസ്താവന തോൽവി മുന്നിൽ കണ്ടുള്ള ബാലമനസിന്റെ നിലവിളിയാണെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ
മരപ്പെട്ടിയുടെ ആവാസകേന്ദം ക്ലിഫ് ഹൗസും മന്ത്രിമന്ദിരങ്ങളുമാണ്. ലോകമെമ്പാടും വംശനാശം സംഭവിച്ച കമ്യൂണിസം അവശേഷിക്കുന്നത് കേരളത്തിൽ മാത്രമാണ്.വംശനാശം നേരിടുന്ന ഈനാംപേച്ചിയും മരപ്പെട്ടിയുമൊക്കെ സിപിഎമ്മിന് ഏറ്റവും ഉചിതമായ ചിഹ്നം തന്നെയാണ്. ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കമ്യൂണിസ്റ്റ് പാർട്ടിയെ കാണണമെങ്കിൽ മ്യൂസിയത്തിൽ പോകേണ്ടി വരുമെന്നും ഹസൻ പരിഹസിച്ചു.
അടുത്ത തിരഞ്ഞെടുപ്പിൽ ആരുടെ മയ്യത്താണ് എടുക്കാൻ പോകുന്നതെന്ന് ഫലം വരുമ്പോൾ അറിയാം. എന്തായാലും അതു കോൺഗ്രസിന്റെ ആയിരിക്കില്ല. ബിജെപിയുടെ പിന്തുണ ഇല്ലെങ്കിൽ സ്വന്തം ചിഹ്നത്തിൽ സിപിഎം മത്സരിക്കുന്ന അവസാനത്തെ തിരഞ്ഞടുപ്പായിരിക്കുമിത്. അവർക്ക് നിശ്ചിത ശതമാനം വോട്ടും ഒരൊറ്റ സീറ്റും കേരളത്തിൽ നിന്നു ലഭിക്കില്ലെന്ന് കോൺഗ്രസ് ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post