ന്യൂഡൽഹി; വിവാദമായ എക്‌സൈസ് നയം രൂപീകരിക്കുമ്പോൾ താൻ ഉപയോഗിച്ചിരുന്നതായി ആരോപിക്കപ്പെടുന്ന മൊബൈൽ ഫോൺ എവിടെയാണ് സൂക്ഷിച്ചതെന്ന് ഓർമ്മയില്ലെന്ന് ഇഡി കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.
ഇഡി ചോദ്യം ചെയ്യലിനിടെയാണ് കെജ്രിവാളിന്റെ ഈ മൊഴിയെന്നാണ് റിപ്പോർട്ടുകൾ. മദ്യനയ കേസിലെ മറ്റൊരു പ്രതിയായ സമീർ മഹേന്ദ്രുവിനോട് കെജ്രിവാൾ സംസാരിച്ചതായി പറയപ്പെടുന്ന ഫോണിൽ നിന്ന് കുറച്ച് ഡാറ്റ എക്സ്ട്രാക്റ്റുചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശ്രമിക്കുന്നുണ്ട്. എന്നാൽ ഈ ഫോൺ എവിടെയാണെന്ന് അറിയില്ലെന്നാണ് ഇഡി പറഞ്ഞത്.
അതേസമയം, അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൂടുതൽ തെളിവുകൾ കണ്ടെത്താനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. ഇഡി കസ്റ്റഡിയിലുള്ള കെജ്രിവാളിനെയും കവിതയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യുന്നത് തുടരാനാണ് ഏജൻസിയുടെ തീരുമാനം. ചൊവ്വാഴ്ചയാണ് രണ്ട് പേരുടെയും കസ്റ്റഡി കാലാവധി അവസാനിക്കുക. ചോദ്യം ചെയ്യലിനോട് പൂർണ നിസ്സഹകരണം പ്രഖ്യാപിച്ചാണ് കെജ്രിവാളിന്റെ നീക്കം.
Discussion about this post