എറണാകുളം : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പുതിയ നീക്കവുമായി ക്രൈംബ്രാഞ്ച്. കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത രേഖകളുടെ ഒറിജിനൽ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം അപ്രതീക്ഷിതമായി തൃശ്ശൂരിൽ എത്തി കരുവന്നൂർ കേസിൽ ഉൾപ്പെട്ടിട്ടുള്ള സിപിഎം നേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടു പിന്നാലെയാണ് ക്രൈം ബ്രാഞ്ചിന്റെ ഈ നീക്കം.
ഇഡി പിടിച്ചെടുത്ത രേഖകളുടെ ഒറിജിനൽ വേണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നേരത്തെ പി എം എൽ എ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ക്രൈംബ്രാഞ്ചിന്റെ ഈ ആവശ്യം പിഎംഎൽഎ കോടതി തള്ളുകയായിരുന്നു. ക്രൈം ബ്രാഞ്ച് ഇപ്പോൾ ധൃതിപ്പെട്ട് അതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത് നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്.
Discussion about this post