പൂക്കോട്: വൻ ജന രോഷമുയർന്നതിനെ തുടർന്ന് സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് 33 വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച ഉത്തരവ് റദ്ദാക്കി വെറ്റിനറി സർവകലാശാല വൈസ് ചാൻസിലർ .ഇതേ തുടർന്ന് സസ്പെന്‍ഷന്‍ പുനഃസ്ഥാപിച്ചു കൊണ്ട് പൂക്കോട് കോളജ് ഡീന്‍ ഉത്തരവിറക്കി . നാളെ മുതല്‍ ഏഴ് പ്രവൃത്തിദിനം ഇവര്‍ വീണ്ടും സസ്പെന്‍ഷന്‍ നേരിടണം എന്നാണ് ഉത്തരവിൽ പറയുന്നത്. നേരത്തെ, സസ്പെൻഷൻ പിൻവലിച്ച നടപടി വൻ വിവാദമായതിനെ തുടർന്ന് നടപടി റദ്ദാക്കാന്‍ വിസിയോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടിരുന്നു. നടപടിയില്‍ രാജ്ഭവന്‍ അതൃപ്തി അറിയിച്ചതോടെ വ്യക്തിപരമായ കാരണങ്ങൾ എന്ന കാരണം പറഞ്ഞു കൊണ്ട് വൈസ് ചാൻസിലർ പി.സി. ശശീന്ദ്രന്‍ രാജിവച്ചിരുന്നു.
നേരത്തെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ധാക്കിയ നടപടിയെ ചോദ്യം ചെയ്തു കൊണ്ട് സിദ്ധാർത്ഥിന്റെ പിതാവ് രംഗത്തെത്തിയിരുന്നു. സസ്പെൻഷൻ പിൻവലിച്ച നടപടിയും, സി ബി ഐ ക്കുള്ള കത്ത് കൈമാറാത്തതും ചേർത്ത് വായിക്കുമ്പോൾ സംശയത്തിന് ഇഡാ നൽകുന്നതായി പിതാവ് വ്യക്തമാക്കിയിരുന്നു
Discussion about this post