ലക്‌നൗ: കൊടും കുറ്റവാളി മുക്താർ അൻസാരിയെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെവ്വാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. ഡോക്ടർമാർ അടിയന്തിര ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിച്ചിട്ടുണ്ട്.
രാത്രിയോടെ മുക്താൻ അൻസാരിയ്ക്ക് കലശലായ വയറ് വേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. ജയിലിനുള്ളിൽ തന്നെ ഇയാൾക്ക് പ്രാഥമിക ചികിത്സ നൽകിയിരുന്നു. എന്നാൽ അസ്വസ്ഥകൾക്ക് ശമനം ഉണ്ടായില്ല. ഇതേ തുടർന്ന് പുലർച്ചെ ഒരു മണിയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
യൂറിനറി ഇൻഫെക്ഷനാണ് എന്നാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടർന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. ഇതേ തുടർന്ന് ഇയാളെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്നാണ് സൂചന.
ജയിലിൽ നിന്നും തനിക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന് ആരോപിച്ച് കഴിഞ്ഞ ആഴ്ച മുക്താർ അൻസാരി രംഗത്ത് എത്തിയിരുന്നു. ഇതേ തുടർന്ന് കോടതിയിൽ ഇയാൾ ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് ആരോഗ്യപ്രശ്‌നങ്ങൾ വീണ്ടും ഉണ്ടായിരിക്കുന്നത്.
Discussion about this post