“കോൺഗ്രസ് ദേശീയ വക്താവ്” കങ്കണയ്ക്കെതിരെ നടത്തിയ ലൈംഗീക പരാമർശത്തിനെതിരെ ഇലക്ഷൻ കമീഷന് പരാതി നൽകി ബി ജെ പി
ഷിംല: നടി കങ്കണ റണാവത്തിനെ ലൈംഗികമായി അധിക്ഷേപിച്ചു കൊണ്ട് കോൺഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രിനാതെ നടത്തിയ അവർക്കെതിരെ പരാതി നൽകാൻ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബി ജെ പി.
കങ്കണാ റോണത്തിന്റെ ചിത്രം ഷെയർ ചെയ്തു കൊണ്ട് ഇപ്പോൾ ചന്തയിൽ എന്താണ് വിലനിലവാരം എന്ന വാക്കുകളാണ് സുപ്രിയ ശ്രിനാതെ തന്റെ സമൂഹ മാദ്ധ്യമ അക്കൗണ്ടിൽ കൂടെ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ സമൂഹത്തിന്റെ നാനാ തുറയിൽ നിന്നും വലിയ വിമർശനം അവർ ഏറ്റു വാങ്ങുകയാണ്.
“എന്നാൽ ഏതൊരു സ്ത്രീയും അന്തസ്സ് അർഹിക്കുന്നു” എന്ന പോസ്റ്റോടു കൂടെയാണ് കങ്കണ റോണത്ത് ഇതിനെതിരെ പ്രതികരിച്ചത്. ഒരുപാട് വേഷങ്ങൾ ഞാൻ സിനിമയിൽ ഈ 20 കൊല്ലത്തിനിടെ അവതരിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ അവരിൽ ഓരോരുത്തരും അന്തസ്സ് അർഹിക്കുന്നു എന്നും കങ്കണ പ്രതികരിച്ചു.
അതെ സമയം ഒരു സ്ത്രീ തന്നെ, അതും കോൺഗ്രസിന്റെ ദേശീയ വക്താവായ ഒരു സ്ത്രീ മറ്റൊരു സ്ത്രീക്കെതിരെ ഇത്തരത്തിലുള്ള അധിക്ഷേപ പോസ്റ്റ് ഇടുക എന്നത് വളരെ ദൗർഭാഗ്യകരമാണെന്ന് ബി ജെ പി യുടെ മുൻ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ ജയ്‌റാം താക്കൂർ തുറന്നടിച്ചു.
ബിജെപി വിഷയം നിയമപരമായി പരിശോധിച്ച് കേസെടുക്കുന്നതിലേക്ക് നീങ്ങുകയാണെന്നും,
ഹിമാചലിലെയും പ്രത്യേകിച്ച് മാണ്ഡിയിലെയും ജനങ്ങൾ കോൺഗ്രസിനെ വെറുതെ വിടില്ലെന്നും വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാണ്ഡിയിൽ മാത്രമല്ല, മുഴുവൻ സംസ്ഥാനത്തും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലും പാർട്ടിക്ക് ഈ നികൃഷ്ട സംഭവത്തിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post