തിരുവനന്തപുരം: സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് രേഖകൾ സി ബി ഐ ക്ക് കൈമാറാൻ വൈകിപ്പിച്ചതിൽ നടപടി. സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചിട്ട് ആഴ്ചകളായെങ്കിലും ബന്ധപ്പെട്ട രേഖകൾ സി ബി ഐ ക്ക് കൈമാറിയിരുന്നില്ല എന്ന വിവരം മാദ്ധ്യമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിട്ടിരിന്നു. ഇതിനെ തുടർന്ന് പ്രതിരോധത്തിലായ ആഭ്യന്തര വകുപ്പ് മുഖം രക്ഷിക്കാൻ നടപടികൾ തുടങ്ങി. ആഭ്യന്തര വകുപ്പിലെ 3 പേരെ സസ്‌പെൻഡ് ചെയ്താണ് മുഖം രക്ഷിക്കൽ നടപടിയുമായി ആഭ്യന്തര വകുപ്പ് മുന്നോട്ട് പോകുന്നത്.
ആഭ്യന്തര വകുപ്പിന്റെ വലിയ വീഴ്ചയാണ് ഇതോടു കൂടെ മുഖം നീക്കി പുറത്ത് വന്നിരിക്കുന്നത്. ഈ മാസം ഒമ്പതാം തിയതി ആഭ്യന്തര സെക്രട്ടറി തീരുമാനം എടുത്തിരുന്നെങ്കിലും ആഭ്യന്തര വകുപ്പ് അകാരണമായി വൈകിപ്പിക്കുകയായിരിന്നു എന്നാണ് പുറത്ത് വരുന്നത്. മേൽനോട്ടം വഹിക്കേണ്ട പല ഉദ്യോഗസ്ഥരും ആലം ഭാവം കാണിച്ചു. ഒമ്പതാം തിയതി വിജ്ഞാപനം പുറപ്പെടുവിച്ചതിന് ശേഷം 16 ആം തിയതി മാത്രമാണ്, അതും മാദ്ധ്യമങ്ങൾ വിവാദമാക്കിയതിന് ശേഷം മാത്രമാണ് ഇത് അയച്ചു കൊടുക്കുന്നത്. എന്നിട്ടും അന്വേഷണം തുടരുന്നതിന് ആവശ്യമായ, കേസിന്റെ നാൾ വഴികൾ വിവർത്തനം ചെയ്തു കൊണ്ടുള്ള “പെർഫോമ” അയച്ചു കൊടുത്തിരുന്നില്ല. ഇതിനെ തുടർന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നിരിക്കുന്നത്
എന്നാൽ ഇത്രയും കാലം നിഷ്ക്രിയമായി നിന്നിട്ട് ഇപ്പോൾ ഈ കാണിക്കുന്ന തിടുക്കം , മുഖം രക്ഷിക്കാനുള്ള തന്ത്രം മാത്രമാണെന്ന വിലയിരുത്തലുകൾ വിവിധ കോണുകളിൽ നിന്നും ഉയർന്നു വരുന്നുണ്ട്
Discussion about this post