എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ ഉൾപ്പെടുന്ന ‘മാസപ്പടി’ കേസിൽ ഇഡിയുടെ അന്വേഷണം . കൊച്ചി യുണിറ്റാണ് ഇസിഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എസ്എഫ്ഐഒ അന്വേഷണം തുടരുന്നതിനിടെയാണ് ഇഡിയും മാസപ്പടി കേസിൽ അന്വേഷണം തുടങ്ങിയിരിക്കുന്നത്. അതേസമയം പ്രതിപട്ടികയിൽ ആരൊക്കെയാണ് എന്നുള്ളത് ഇഡി പുറത്ത് വിട്ടിട്ടില്ല. കൂടുതൽ തീരുമാനങ്ങൾ പിന്നീട് അറിയിക്കും എന്നാണ് വിവരം.
എക്സാലോജിക്ക് കമ്പനി നടത്തിയിട്ടുള്ള ഫെമ നിയമലഘനം , കള്ളപ്പണ ഇടപാടുകൾ എന്നിങ്ങനെയുള്ളവയാണ് ഇഡി അന്വേഷിക്കുക. ഇസിഐആർ രജിസ്റ്റർ ചെയ്തത് കൊണ്ട് പ്രതി പട്ടികയിലുള്ളവരെ ഇഡിക്ക് ചോദ്യം ചെയ്യാൻ അധികാരം ഉണ്ടായിരിക്കും. ഇതിനായി പ്രതികൾക്ക് നോട്ടീസ് നൽകി വിളിപ്പിക്കും.
Discussion about this post