ന്യൂഡൽഹി: യേശുവിന്റെ ത്യാഗത്തിന്റെയും കുരിശുമരണത്തെയും അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യേശുക്രിസ്തുവിലൂടെ ക്ഷമയുടെയും അനുകമ്പയുടെയും പാഠങ്ങൾ ഉൾക്കൊള്ളാൻ എല്ലാവർക്കും സാധിക്കട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
‘ഇന്ന് ദുഃഖവെള്ളി, യേശുവിന്റെ ത്യാഗത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ദുഃഖവെള്ളി ആചരിക്കുന്നു. യേശുക്രിസ്തു ത്യാഗത്തിലൂടെ പകർന്നു നൽകിയ സഹനത്തിന്റെ പാഠങ്ങൾ ഉൾക്കൊള്ളാൻ എല്ലാവർക്കും സാധിക്കട്ടെ.’- പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിൽ കുറിച്ചു.
നമ്മുടെ വാഴ്ത്തപ്പെട്ട കർത്താവായ യേശുവിന്റെ കഷ്ടപ്പാടുകളെക്കുറിച്ചും മരണത്തെക്കുറിച്ചും പറയുന്ന വിശുദ്ധ ഗ്രന്ഥങ്ങളിൽ നിന്നുള്ള ഭാഗങ്ങൾ ഇന്ന് വായിക്കപ്പെടുന്നു. ഞങ്ങൾ ക്രിസ്തുവിന്റെ പീഡാസഹനങ്ങളെക്കുറിച്ച് ഓർക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർദ്ധരാത്രി മുതൽക്ക് തന്നെ ഈ ദിനത്തോട് അനുബന്ധിച്ചുള്ള പ്രത്യേക പ്രാർത്ഥനകളും ചടങ്ങുകളും ആരംഭിച്ചു. ദുഃഖവെള്ളി ദിനത്തിൽ കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിലും പ്രത്യേക ശുശ്രൂഷകൾ നടക്കുന്നുണ്ട്.
Discussion about this post