കോഴിക്കോട് : കോഴിക്കോട് ഹണി ട്രാപ്പിൽ പെട്ട മധ്യവയസ്കന് 45,000 രൂപ നഷ്ടപ്പെട്ടു. പരാതി ലഭിച്ച പോലീസ് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് ശരിക്കും ഞെട്ടിപ്പോയത്. പരാതിക്കാരൻ ആയ മധ്യവയസ്കനെ ഹണി ട്രാപ്പിൽ കുടുക്കിയത് 16 വയസ്സുള്ള വിദ്യാർത്ഥിയാണെന്നാണ് അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയത്.
സഹപാഠികളായ വിദ്യാർത്ഥിനികളുടെ വോയ്സ് മെസ്സേജുകളും അശ്ലീല ദൃശ്യങ്ങളും ഉപയോഗിച്ചാണ് വിദ്യാർത്ഥി മധ്യവയസ്കനെ ഹണി ട്രാപ്പിൽ കുടുക്കിയത്. സംഭവത്തിൽ വിദ്യാർത്ഥിയുടെ സുഹൃത്തായ മറ്റൊരു യുവാവിന്റെ സഹായം ഉണ്ടായതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കോങ്ങോട് സ്വദേശിയായ പെരുങ്കര മുഹമ്മദ് ഹാരിഫ് എന്ന 19 വയസ്സുകാരനാണ് അറസ്റ്റിലായിട്ടുള്ളത്.
എന്നാൽ സംഭവത്തിന്റെ മുഖ്യ ആസൂത്രകനായ 16 വയസ്സുകാരനായ വിദ്യാർത്ഥിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇയാൾക്കായി തിരച്ചിൽ ശക്തമാക്കിയതായി പോലീസ് അറിയിച്ചു. സഹപാഠികളുടെ ചിത്രങ്ങളും വോയ്സ് മെസ്സേജുകളും അയച്ചുകൊടുത്ത് മധ്യവയസ്കനെ വലയിലാക്കിയ ശേഷം മറ്റൊരു പ്രൊഫൈലിൽ നിന്നും പോലീസ് ആണെന്ന വ്യാജന ഭീഷണി സന്ദേശങ്ങൾ അയച്ചാണ് പണം തട്ടിയെടുത്തത്. കോഴിക്കോട് റൂറൽ ടെലി കമ്മ്യൂണിക്കേഷൻസ് ഇൻസ്പെക്ടറുടെ ഫോട്ടോ ഉപയോഗിച്ചാണ് ഇതിനായി വിദ്യാർത്ഥി വ്യാജ പ്രൊഫൈൽ നിർമ്മിച്ചിരുന്നത്. ഇതിനായി ഉപയോഗിച്ച ഗൂഗിൾ ഐഡിയും മൊബൈൽ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.
Discussion about this post