കാബൂൾ: അഫ്ഗാനിസ്ഥാനിൽ കിരാത നിയമങ്ങൾ തുടർന്ന് താലിബാൻ ഭരണകൂടം. വ്യഭിചാരം നടത്തുന്ന സ്ത്രീകൾക്ക് കർശന ശിക്ഷ നൽകുമെന്നാണ് താലിബാന്റെ പുതിയ ഉത്തരവ്. വ്യഭിചാരം നടത്തുന്ന സ്ത്രീകളെ പൊതുമദ്ധ്യത്തിൽ കല്ലെറിഞ്ഞ് കൊലപ്പെടുത്തുമെന്ന് താലിബാൻ നേതാവ് മുല്ല ഹിബത്തുള്ള അഖുൻസാദ അറിയിച്ചു.
ടെലിവിഷൻ ചാനലുകളിലൂടെയാണ് സ്ത്രീകൾക്കായുള്ള സന്ദേശം അഖുൻസാദ പങ്കുവച്ചത്. ശരിഅ നിയമം കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്നാണ് താലിബാൻ ഇതിന് നൽകുന്ന വിശദീകരണം. പാശ്ചാത്യ സംസ്‌കാരം രാജ്യത്തേക്ക് കടന്നുവരുന്നതിനെതിരായ പ്രതിരോധമാണ് ഇത്തരം നിയമങ്ങളെന്നും താലിബാൻ വാദിക്കുന്നുണ്ട്.
പാശ്ചാത്യർ പറയുന്ന അവകാശങ്ങൾ ആണോ സ്ത്രീകൾക്ക് ആവശ്യമെന്ന് അഖുൻസാദ പങ്കുവച്ച ശബ്ദസന്ദേശത്തിൽ ചോദിക്കുന്നു. പാശ്ചാത്യരുടെ സംസ്‌കാരങ്ങൾ ശരിഅ നിയമങ്ങൾക്ക് എതിരാണ്. ഇത് പാശ്ചാത്യരാജ്യങ്ങളിലെ വലിയ പുരോഹിതർവരെ വ്യക്തമാക്കുന്ന കാര്യമാണ്. 20 വർഷത്തോളം കാലം ഇത്തരം സംസ്‌കാരങ്ങൾക്കെതിരെ താലിബാൻ പോരാടി. അടുത്ത 20 വർഷവും ഇത് തുടരും. ഒന്നും അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല. ഈ മണ്ണിൽ മുഴുവനായും ശരിഅ നിയമം നടപ്പിലാക്കും. കാബൂൾ പിടിച്ചടക്കിയത് കൊാണ്ടുമാത്രം ഒന്നിനും അവസാനം ആകുന്നില്ലെന്നും അഖുൻസാദ വ്യക്തമാക്കി.
കല്ലെറിഞ്ഞ് സ്ത്രീകളെ കൊല്ലുമ്പോൾ അവ് അവകാശലംഘനം ആണെന്ന് തോന്നിയേക്കാം. പക്ഷെ ഉടനെ വ്യഭിജാരത്തിന് കർശന ശിക്ഷ നൽകുന്ന നിയമം നടപ്പിലാക്കും. സ്ത്രീകളെ പരസ്യമായി വിചാരണ ചെയ്യും. സ്ത്രീകളെ പൊതുമധ്യത്തിൽ കല്ലെറിഞ്ഞ് കൊല്ലുമെന്നും അഖുൻസാദ കൂട്ടിച്ചേർത്തു.
Discussion about this post