ഡെറാഢൂൺ: പത്ത് വർഷമായി നഗരത്തിലെ മാലിന്യങ്ങൾ നീക്കുന്ന ഡോക്ടറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ഉത്തരാഖണ്ഡിലെ ശ്രീനഗറിലുള്ള ഡോക്ടർ നഥാനിയാണ് ജനങ്ങൾക്ക് മാതൃകയായിരിക്കുന്നത്. ഇതിന് പ്രചോദനം ആയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും.
എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഡോക്ടർ കാർ എടുത്ത് ഇറങ്ങും. പിന്നീട് റോഡിൽ കാണുന്ന മാലിന്യങ്ങൾ എല്ലാം പെറുക്കിയെടുത്ത് വൃത്തിയാക്കും. തന്റെ അടുത്തെത്തുന്ന 80 ശതമാനവും രോഗികളിൽ അസുഖം വരുത്തുന്നത് വൃത്തിയില്ലായ്മയാണ് . അതുകൊണ്ട് തന്നെ ശുചിത്വ സന്ദേശം പൊതുജനങ്ങൾക്ക് നൽക്കാനാണ് താൻ ഇത് ചെയ്യുന്നത് എന്ന് ഡോക്ടർ പറഞ്ഞു.
ഇതിനെല്ലാം പ്രചോദനം ആയത് മോദിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി അധികാരമേറ്റ ദിനം മുതൽ വ്യക്തി ശുചിത്വത്തിന്റെയും സമൂഹ ശുചിത്വത്തിന്റെയും പ്രാധാന്യം ഓരോ ജനങ്ങളിലേക്കും എത്തിക്കാൻ അദ്ദേഹം ശ്രമിക്കുന്നു. സ്വച്ഛ് ഭാരത് അഭിയാനിലൂടെ പൊതു ഇടങ്ങൾ വൃത്തിയാക്കാനും ശുചിത്വം പാലിക്കാനും അദ്ദേഹം സന്ദേശം നൽകിയത് മുതൽ ഞാനും ഇതിൽ പങ്കാളിയായി എന്നും ഡോക്ടർ പറഞ്ഞു.
Discussion about this post