മലപ്പുറം: അനധികൃത ക്വാറിയിൽ നിന്ന് സ്‌ഫോടകവസ്തു ശേഖരം പിടികൂടി. വളാഞ്ചേരിയിൽ നിന്നാണ് സ്‌ഫോടക വസ്തുക്കൾ പിടികൂടിയത്. ജലാറ്റിൻ സ്റ്റിക്, ഇലക്ട്രിക് ഡിറ്റേനേറ്റർ, സേഫ്റ്റി ഫ്യൂസ് എന്നിവയാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ നാല് പേർ കസ്റ്റഡിയിലായിട്ടുണ്ട്.
പാലക്കാട് നടുവട്ടത്തെ വീട്ടിൽ നിന്നും സ്‌ഫോടകവസ്തു ശേഖരം പിടികൂടിയിട്ടുണ്ട്. സ്‌ഫോടക വസ്തുക്കൾ എത്തിച്ചുനൽകുന്ന ആളുടെ വീട്ടിൽ നിന്നാണ് പിടികൂടിയത്. നാല് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവ എത്തിച്ചു നൽകുന്ന ആളിന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തിയത്.
സ്വാമിദാസൻ, ക്വാറി തൊഴിലാളികളായ ഷാഫി, ഉണ്ണികൃഷ്ണൻ, രവി എന്നവരാണ് കസ്റ്റഡിയിലായിട്ടുള്ളത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.












