ന്യൂഡൽഹി: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾക്ക് ഈസ്റ്റർ ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. എക്‌സിലൂടെയായിരുന്നു ഇരുവരുടെയും ഈസ്റ്റർ ദിന സന്ദേശം. എല്ലാവർക്കും സന്തോഷം നിറഞ്ഞ ഈസ്റ്റർ നേരുന്നതായി ഇരുവരും എക്‌സിൽ കുറിച്ചു.
എല്ലാവർക്കും പ്രത്യേകിച്ച് ക്രൈസ്തവ വിശ്വാസികളായ സഹോദരങ്ങൾക്ക് ഈസ്റ്റർ ആശംസകൾ. യേശുവിന്റെ ഉയർത്തെഴുന്നേൽപ്പ് ആഘോഷമാക്കുന്ന ഈ ദിനം സ്‌നേഹം, പ്രതീക്ഷ, സാഹോദര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതാകട്ടെ. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും വഴിയിൽ നമ്മെ നയിക്കാൻ യേശുവിന്റെ വചനങ്ങൾക്ക് കഴിയട്ടെ – രാഷ്ട്രപതി എക്‌സിൽ കുറിച്ചു.
ഈ ഈസ്റ്റർ ദിനത്തിൽ പ്രത്യാശയുടെ സന്ദേശം എല്ലായിടത്തും പ്രതിഫലിക്കട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമാധാനത്തോടെയും ഐക്യത്തോടെയും ജീവിതം തുടരാൻ ഈ ദിനം പ്രചോദനം നൽകട്ടെ. എല്ലാവർക്കും സന്തോഷം നിറഞ്ഞ ഈസ്റ്റർ നേരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post