ന്യൂഡൽഹി: 1970കളിൽ ഇന്ത്യയുടെ ഭാഗമായിരുന്ന കച്ചത്തീവ് ദ്വീപ് നിസ്സാരമായി ശ്രീലങ്കയ്ക്ക് വിട്ടുനൽകിയ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ്വീപിനെ ശ്രീലങ്ക ഏറ്റെടുക്കുന്നതിലേക്ക് നയിച്ച സംഭവങ്ങളുടെ വിശദമായ വിവരണം പുറത്ത് കൊണ്ടുവന്ന ഒരു വാർത്താ ലേഖനം പങ്കിട്ടു കൊണ്ടാണ് കോൺഗ്രസ് പാർട്ടിയെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ എഴുതിയത്.
“കണ്ണ് തുറപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമായ കാര്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് ! എങ്ങനെയാണ് കോൺഗ്രസ് കച്ചത്തീവിനെ വളരെ നിസ്സാരമായി ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തത് എന്നാണ് ഇപ്പോൾ പുറത്തു വന്ന പുതിയ വസ്തുതകൾ വെളിപ്പെടുത്തുന്നത്. ഇത് ഓരോ ഇന്ത്യക്കാരനെയും രോഷാകുലരാക്കിയിരിക്കുകയാണ്, മാത്രമല്ല ഞങ്ങൾക്ക് കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല, എന്ന് ജനങ്ങളുടെ മനസ്സിൽ വീണ്ടുംഉറപ്പിക്കുവാനും ഇത് കരണമായിരിക്കുകയാണ് – അദ്ദേഹം എക്‌സിൽ കുറിച്ചു.
മാത്രമല്ല, ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും താൽപ്പര്യങ്ങളും ദുർബലപ്പെടുത്തുന്നത് 75 വർഷമായി കോൺഗ്രസിൻ്റെ പ്രവർത്തന രീതിയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. അന്തരിച്ച മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഈ വിഷയം അപ്രസക്തമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞതായി ലേഖനം അവകാശപ്പെടുന്നു. കച്ചിത്തീവ് ദ്വീപുകൾ ശ്രീലങ്കയ്ക്ക് വിട്ടുകൊടുക്കുന്ന സമയത്ത് പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നുവെന്നും എന്നാൽ അതൊന്നും കോൺഗ്രസ് മുഖവിലയ്‌ക്കെടുത്തില്ലെന്നും ലേഖനം വ്യക്തമാക്കുന്നു.
Discussion about this post