ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്ക് ഭാരതരത്‌ന പുരസ്‌കാരം നൽകി ആദരിച്ച് രാഷ്ട്രപതി ദ്രപതി മുർമു. അദ്വാനിയുടെ വീട്ടിലെത്തിയാണ് രാഷ്ട്രപതി രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതി നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, അദ്വാനിയുടെ കുടുംബാംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
അദ്വാനിയുടെ ആരോഗ്യസ്ഥി കണക്കിലെടുത്താണ് രാഷ്ട്രപതി വീട്ടിൽ ചെന്ന് അദ്ദേഹത്തിന് പുരസ്‌കാരം നൽകിയത്. ഫെബ്രുവരിയിൽ അദ്വാനിക്ക് ഭാരതരത്‌ന പുരസ്‌കാരം നൽകും എന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ വികസനത്തിൽ മുൻ കേന്ദ്രമന്ത്രിയുടെ സംഭവാനകൾ എടുത്തുപറയേണ്ടത് ആണ് എന്നും ഭാരതം കണ്ടതിൽ വച്ച് ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളാണ് അദ്ദേഹമെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചിരുന്നു.
കഴിഞ്ഞ ദിവസം നാല് പേർക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. മുൻ പ്രധാനമന്ത്രിമാരായ ചൗധരി ചരൺ സിംഗ്, പിവി നരസിംഹ റാവു ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിനും എം.എസ് സ്വാമിനാഥ് എന്നിവർക്കാണ് പുരസ്‌കാരം നൽകിയത്.
Discussion about this post