ചെന്നൈ: ഇന്ത്യയുടെ ഭാഗമായിരുന്ന കച്ചത്തീവ് ദ്വീപ് നിസ്സാരമായി ശ്രീലങ്കയ്ക്ക് വിട്ടുനൽകിയ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ . തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പിൽ വിജയിക്കാനാണ് ബിജെപി മനഃപൂർവ്വം കച്ചത്തീവ് വിഷയം ഉയർത്തിക്കാട്ടുന്നത് എന്ന പ്രതിപക്ഷ ആരോപണത്തോട് ആഞ്ഞടിക്കുകയും ചെയ്തു. കച്ചത്തീവ് പോലുള്ള ദേശീയ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാൻ സമയം നോക്കേണ്ടതുണ്ടോ എന്ന് കേന്ദ്ര മന്ത്രി ചോദിച്ചു.
കോൺഗ്രസിന്റെ പ്രചാരണം നുണകളിൽ അധിഷ്ഠിതമാണ്. കോൺഗ്രസ് അധികാരത്തിലിരിക്കെയാണ് അക്സായ് ചിൻ പ്രദേശം കൈകേറിയത്. തിരഞ്ഞെടുപ്പ് നടന്നാലും ഇല്ലെങ്കിലും ജനങ്ങൾ ഈ വിഷയങ്ങൾ എല്ലാം അറിയണം എന്നും കേന്ദ്ര ധനമന്ത്രി കൂട്ടിച്ചേർത്തു.
പ്രളയത്തിന് ശേഷം സംസ്ഥാനത്തിന് ആവശ്യമായ ഫണ്ട് കേന്ദ്രം അനുവദിച്ചില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ആരോപിച്ചിരുന്നു. വൊള്ളപ്പൊക്കത്തിന് മുൻപ് കേന്ദ്രം എൻഡിആർഫിനും എസ്ഡിആർഎഫിനും 900 കോടി നൽകിയിരുന്നു. ചെന്നൈയ്ക്കായി ഭൂഗർഭ ഡ്രെയിനേജിനായി 5000 കോടി അനുവദിച്ചിരുന്നു. ഈ ഫണ്ട് അവർ വികസനങ്ങൾക്കായി ഉപയോഗിച്ചിരുന്നുങ്കെിൽ പ്രളയം ചെന്നൈയെ ബാധിക്കില്ലായിരുന്നു. ഇത്രയും പണം എവിടെ ചിലവഴിച്ചു എന്നുള്ള ചോദ്യത്തിന് ഉത്തരം ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു.
Discussion about this post