ടോക്യോ: തായ്‌വാനിൽ അതിശക്തമായ ഭൂചലനം. ഇതേ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. റിക്ടർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
ജാപ്പനീസ് പ്രാദേശിക സമയം രാവിലെ എട്ട് മണിയോടെയായിരുന്നു ഭൂചലനം ഉണ്ടായത്. ഹൗളിയൻ സിറ്റിയിൽ നിന്നും 18 കിലോ മീറ്റർ തെക്ക് മാറി 34.8 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംഭവത്തിൽ ആളപായവും നാശനഷ്ടവും ആയി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവന്നിട്ടില്ല.
മൂന്ന് മീറ്റർവരെ ഉയർന്ന സുനാമി തിരമാലകൾക്ക് സാദ്ധ്യതയുണ്ടെന്നാണ് അധികൃതർ അറിയിക്കുന്നത്. മിയാക്കോജിമ ഐലന്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
1999 ലായിരുന്നു ഇതിന് മുൻപ് സമാന രീതിയിൽ അതിശക്തമായ ഭൂചലനം ഉണ്ടായത്. അന്ന് റിക്ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആയിരുന്നു ഉണ്ടായത്. ഇതിൽ 2400 ആളുകൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Discussion about this post