ചെന്നൈ: കച്ചത്തീവ് വിഷയത്തിൽ ബിജെപി രാഷ്ട്രിയം കളിക്കുന്നില്ലെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷനും കോയമ്പത്തൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ കെ അണ്ണാമലൈ. രേഖകൾ പുറത്ത് വന്നതോടെ ഡിഎംകെ അസ്വസ്ഥാരായെന്ന്് അണ്ണാമലൈ പറഞ്ഞു.
ഇന്ത്യയുടെ ഭാഗമായിരുന്ന കച്ചത്തീവ് ദ്വീപ് നിസ്സാരമായി ശ്രീലങ്കയ്ക്ക് വിട്ടുനൽകിയത് കോൺഗ്രസാണ്. കച്ചത്തീവിനെ കുറിച്ചുള്ള സത്യങ്ങൾ പുറത്ത് വന്നതിൽ ഡിഎംകെ നിരാശയിലാണ്. തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പിൽ വിജയിക്കാനാണ് ബിജെപി മനഃപൂർവ്വം കച്ചത്തീവ് വിഷയം ഉയർത്തിക്കാട്ടുന്നത് എന്നാണ് പ്രതിപക്ഷ ആരോപണങ്ങൾ. ക്രോൺഗ്രസ് ഈ വിഷയത്തിൽ നിന്ന് രക്ഷപ്പെടാനാണ് രാഷ്ട്രീയ നീക്കമെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത്. എന്നാൽ ബിജെപിക്ക് ഇതിൽ രാഷ്ട്രീയം കളിക്കേണ്ടതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വിഷയത്തിനെതിരെ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്ത് വന്നിരുന്നു. കണ്ണ് തുറപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമായ കാര്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് . എങ്ങനെയാണ് കോൺഗ്രസ് കച്ചത്തീവിനെ വളരെ നിസ്സാരമായി ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തത് . ഇത് ഓരോ ഇന്ത്യക്കാരനെയും രോഷാകുലരാക്കിയിരിക്കുകയാണ്, മാത്രമല്ല കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല, എന്ന് ജനങ്ങളുടെ മനസ്സിൽ വീണ്ടുംഉറപ്പിക്കുവാനും ഇത് കരണമായിരിക്കുകയാണ് എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്.
Discussion about this post