ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ബദലായി ആരാകുമെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരംമുട്ടി തിരുവനന്തപുരത്തെ ലോക്‌സഭാ സ്ഥാനാർത്ഥി ശശി തരൂർ. പാർലമെന്ററി സംവിധാനത്തിൽ മോദിയ്ക്ക് ബദൽ എന്നതിന് പ്രസക്തിയില്ലെന്നായിരുന്നു ശശി തരൂർ എക്‌സിലൂടെ മറുപടി നൽകിയത്.
മോദിയ്ക്ക് പകരക്കാരനായ ഒരു വ്യക്തിയെ കണ്ടെത്താൻ വീണ്ടും ഒരു പത്രപ്രവർത്തകൻ എന്നോട് ആവശ്യപ്പെട്ടു. പാർലമെന്ററി സമ്പ്രദായത്തിൽ ഈ ചോദ്യത്തിന് പ്രസക്തി ഇല്ല. പ്രസിഡൻഷ്യൽ സമ്പ്രദായത്തിനെന്നപോലെ ഞങ്ങൾ ഒരു വ്യക്തിയെ അല്ല തിരഞ്ഞെടുക്കുന്നത്. മറിച്ച് ഒരു പാർട്ടിയെയോ സഖ്യത്തെയോ ആണ്. ഇന്ത്യയുടെ വൈവിധ്യവും ബഹുസ്വരതയും എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയും സംരക്ഷിക്കാൻ വിലമതിക്കാനാവാത്ത ഒരു കൂട്ടം തത്വങ്ങളെയും ബോധ്യങ്ങളെയും പ്രതിനിധീകരിക്കുന്നതാണ് പാർട്ടികളെന്ന് ശശി തരൂർ കുറിച്ചു.
മോദിയ്ക്ക് ബദൽ പരിചയസമ്പന്നരും കഴിവുള്ളവരുമായ ഒരു കൂട്ടം ഇന്ത്യൻ നേതാക്കളാണ്. അവർ ജനങ്ങളുടെ പ്രശ്‌നങ്ങളോട് പ്രതികരിക്കുകയും വ്യക്തിഗത അഹംഭാവത്താൻ നയിക്കപ്പെടാതിരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കുറിച്ചു.
Discussion about this post