ന്യൂഡൽഹി: കോൺഗ്രസ് വിട്ട ദേശീയ വക്താവ് ഗൗരവ് വല്ലഭ് ബിജെപിയിൽ ചേർന്നു. രാജിവച്ച് മണിക്കൂറുകൾക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം. ഇതോടെ വലിയ ഞെട്ടലിലാണ് കോൺഗ്രസ് നേതൃത്വം.
ഉച്ചയോടെയായിരുന്നു അദ്ദേഹത്തിന്റെ പാർട്ടി പ്രവേശനം. ഗൗരവിന് പുറമേ ബിഹാൻ മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ അനിൽ ശർമ്മയും ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയായിരുന്നു ഇവർ പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ ഇരുവരെയും സ്വാഗതം ചെയ്തു.
തന്റെ അറിവും പ്രാവീണ്യവും കൊണ്ട് ബിജെപിയിൽ ചേർന്ന് രാജ്യത്തിനായി പ്രവർത്തിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത് ഗൗരവ് പാർട്ടി പ്രവേശനത്തിന് പിന്നാലെ പ്രതികരിച്ചു. ഇന്ന് രാവിലെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ താനൊരു കത്ത് പങ്കുവച്ചിരുന്നു. ഇതിൽ തന്റെ എല്ലാ പ്രശ്നങ്ങളും വ്യക്തമായി എഴുതുകയും ചെയ്തിരുന്നു. അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചത് മുതൽ കത്തിൽ പറഞ്ഞ കാഴ്ചപ്പാടുകൾ ആയിരുന്നു തനിക്ക് ഉണ്ടായിരുന്നത്.
പ്രാണപ്രതിഷ്ഠയ്ക്കായി കോൺഗ്രസിന് ക്ഷണമുണ്ടായിരുന്നു. എന്നാൽ ഇത് നേതാക്കൾ അംഗീകരിച്ചില്ല. സനാതനധർമ്മത്തെ ഇൻഡി സഖ്യം എല്ലായ്പ്പോഴും ചോദ്യം ചെയ്യുകയാണ്. ഇതിനൊന്നും കോൺഗ്രസ് കൃത്യമായ മറുപടി കോൺഗ്രസ് നൽകാത്തത് എന്തുകൊണ്ട്. താൻ ഇന്ന് ബിജെപിയിൽ ചേർന്നു. ഇവിടെ നിന്നുകൊണ്ട് തന്റെ കഴിവും പ്രാവീണ്യവും നാടിന്റെ നന്മയ്ക്ക് വേണ്ടി ഉപയോഗിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post