ടെൽ അവീവ്: മണ്ണിൽ നിന്നും പിഴുതെടുക്കുമ്പോൾ സസ്യങ്ങൾ “നിലവിളിക്കുന്ന” ശബ്ദം പിടിച്ചെടുത്ത് ഇസ്രായേലി ശാസ്ത്രജ്ഞർ . അതെ സമയം ഈ ശബ്‌ദം മനുഷ്യർ ഉണ്ടാക്കുന്നതുപോലെയല്ല, മറിച്ച് മനുഷ്യൻ്റെ കേൾവിയുടെ പരിധിക്ക് പുറത്തുള്ള അൾട്രാസോണിക് ആവൃത്തികളിൽ മുഴങ്ങുന്ന ശബ്ദമാണിത് . ഏതൊരു ചെടിയും സമ്മർദ്ദത്തിലാകുമ്പോൾ ശബ്ദം വർദ്ധിക്കുമെന്ന് ഇസ്രായേലിലെ ടെൽ അവീവ് സർവകലാശാലയിലെ ഗവേഷകർ “സെല്ലിൽ” പ്രസിദ്ധീകരിച്ച പഠനത്തിൽ പറഞ്ഞു. ചുറ്റുമുള്ള ലോകത്തോട് തങ്ങളുടെ ദുരിതങ്ങൾ അറിയിക്കാൻ സസ്യങ്ങൾ ഉപയോഗിക്കുന്ന മാർഗങ്ങളിലൊന്ന് ഇതായിരിക്കുമെന്നും പഠനം കൂട്ടിച്ചേർത്തു .
“നിശബ്ദമായ ഒരു സ്ഥലത്ത് പോലും, യഥാർത്ഥത്തിൽ നമ്മൾ കേൾക്കാത്ത ശബ്ദങ്ങളുണ്ട്, ആ ശബ്ദങ്ങൾ വിവരങ്ങൾ വഹിക്കുന്നു. ഈ ശബ്ദങ്ങൾ കേൾക്കാൻ കഴിയുന്ന മൃഗങ്ങളുണ്ട്, അതിനാൽ ധാരാളം ശബ്ദ സംവേദനങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്,” , സർവ്വകലാശാലയിലെ പരിണാമ ജീവശാസ്ത്രജ്ഞ ലിലാച്ച് ഹദാനി, 2023-ലെ പഠനത്തെക്കുറിച്ച് സയൻസ് ഡയറക്ടിനോട പറഞ്ഞു.
“സസ്യങ്ങൾ എല്ലായ്‌പ്പോഴും പ്രാണികളുമായും മറ്റ് മൃഗങ്ങളുമായും ഇടപഴകുന്നു, ഈ ജീവികളിൽ പലതും ആശയവിനിമയത്തിനായി ശബ്ദം ഉപയോഗിക്കുന്നു, അതിനാൽ സസ്യങ്ങൾ ശബ്ദം ഉപയോഗിക്കില്ല എന്ന് വിശ്വസിക്കുന്നത് തികച്ചും യുക്തി രഹിതമായിരിക്കും.
സസ്യങ്ങൾ സമ്മർദ്ദത്തിലാകുന്ന സംഭവങ്ങളിൽ, അവ ചില നാടകീയമായ മാറ്റങ്ങൾക്ക് വിധേയമാകുന്നുവെന്നും പഠനം പറയുന്നു; അവയിലൊന്ന് ചില ശക്തമായ സുഗന്ധങ്ങളാണ്. ചെടികൾക്ക് അവയുടെ നിറവും രൂപവും വേണമെങ്കിൽ മാറ്റാൻ കഴിയും.











Discussion about this post