മുംബൈ: കോൺഗ്രസിൽ തുടർന്ന കാലയളവിൽ നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ വെളിപ്പെടുത്തി ബിജെപി എംപി അശോക് ചവാൻ. പല വിഷയങ്ങളിലും പാർട്ടി തന്നെ ബലിയാട് ആക്കി. സീറ്റ് നൽകാതെ കോൺഗ്രസ് മനപ്പൂർവ്വം തഴഞ്ഞുവെന്നും അശോക് ചവാൻ കൂട്ടിച്ചേർത്തു.
കോൺഗ്രസിനിടയിൽ നയമില്ല. സീറ്റ് വിഭജനം പോലും ബിസിനസിന്റെ അടിസ്ഥാനത്തിലാണ്. മനസാക്ഷി എന്നത് പാർട്ടിയ്ക്കില്ല. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പോലും അത് കാണാം. ഭിവന്ദി മണ്ഡലത്തിലേക്ക് എൻസിപിയും, സംഗ്ലിയിലേക്ക് ശിവസേനയും അവരവരുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഇത് കോൺഗ്രസിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്. സീറ്റ് വിഭജനത്തിന്റെയുൾപ്പെടെ പല വിഷയങ്ങളിലും തന്നെ പാർട്ടി ബലിയാടാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കൾക്ക് തീരുമാനം എടുക്കാനുള്ള ശേഷിയില്ല. അതിനാലാണ് തന്റെ പേര് ഇക്കാര്യത്തിൽ ഉയർത്തിക്കാട്ടുന്നത്. അവരെ സംബന്ധിച്ചിടത്തോളം അശോക് ചവാൻ ലോല ഹൃദയമുള്ളവൻ ആണ്. എന്തും പറയാം. ഇക്കാരണത്താൽ തന്നെ വിമർശിക്കാമെന്നും അശോക് ചവാൻ കൂട്ടിച്ചേർത്തു.
Discussion about this post