ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിൽ കഴിഞ്ഞ ദിവസം ഉണ്ടായത് രണ്ടര നൂറ്റാണ്ടിന് ഇടയിലെ ഏറ്റവും ശക്തമായ ഭൂചലനം. പ്രകമ്പനത്തിൽ സ്റ്റാച്യു ഓഫ് ലിബർട്ടി ഉൾപ്പെടെ കുലുങ്ങിയെന്നാണ് അമേരിക്കൻ മാദ്ധ്യമങ്ങളിലെ റിപ്പോർട്ടുകൾ. വെള്ളിയാഴ്ച അമേരിക്കൻ സമയം 10.23 നായിരുന്നു ഭൂചലനം ഉണ്ടായത്.
റിക്ടർ സ്‌കെയിയിൽ 4.8 തീവ്രതയായിരുന്നു ഭൂചലനം രേഖപ്പെടുത്തിയത്. 250 വർഷത്തിനിടെ അമേരിക്കയിൽ ഇത്രയും ശക്തമായ ഭൂചലനം ഉണ്ടാകുന്നത് ആദ്യമാണെന്നാണ് പറയപ്പെടുന്നത്. പ്രകമ്പനത്തിൽ സ്റ്റാച്യൂ ഓഫ് ലിബർട്ടി കുലുങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിമയ്ക്ക് മുകളിൽ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ആണ് പുറത്തുവന്നിരിക്കുന്നത്. ഇവ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സ്റ്റാച്യു ഓഫ് ലിബർട്ടിയിൽ ഇടിമിന്നൽ ഏൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ന്യൂജേഴ്‌സിയിലെ ട്യൂക്‌സ്‌ബെറിയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് യുഎസ് ജിയോളജിക്കൽ സർവ്വേ പറയുന്നത്. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർ ചലനങ്ങളുടെ സാദ്ധ്യത കണക്കിലെടുത്ത് വിമാന സർവ്വീസുകൾ താത്കാലികമായി നിർത്തിവച്ചിരുന്നു.
Yesterday statue of liberty struck by the lightning and today earthquake hit New York City,what the hell is going on.#NewYorkCity #NewYork #NewJersey #earthquake #earthquakenyc pic.twitter.com/yPR3jTjrnw
— The optimist✌ (@MuhamadOmair83) April 5, 2024
Discussion about this post