ജയ്പൂർ: അതിർത്തികൾ എങ്ങനെ സംരക്ഷിക്കാമെന്നും ജനങ്ങളെ എങ്ങനെ രക്ഷിക്കണമെന്നും പുതിയ ഇന്ത്യക്ക് അറിയാം എന്ന് തുറന്ന് പറഞ്ഞ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യൻ സർക്കാരിന്റെ നിർദ്ദേശ പ്രകാരം ഇരുപതോളം തീവ്രവാദികളെ പാകിസ്താനിൽ വച്ച് തന്നെ തീർത്തു എന്ന ഗാർഡിയൻ പത്രത്തിന്റെ റിപ്പോർട്ടിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദികളെ കൊല്ലുന്നതിൽ തെറ്റുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ലോകം ഭീകരതയെ വലിയ ഭാരമായി കണക്കാക്കുന്ന സാഹചര്യത്തിൽ ഒരു വശത്ത് ബി ജെ പി സർക്കാരിന്റെ നിർദ്ദേശ പ്രകാരം പാകിസ്ഥാനിൽ തീവ്രവാദികൾ കൊല്ലപ്പെടുന്നുവെന്ന് പറയുന്ന വിദേശ പത്രത്തിന്റെ റിപ്പോർട്ട്, എന്നാൽ മറുവശത്ത് തീവ്രവാദികൾക്ക് ബിരിയാണി കൊടുത്ത് തീറ്റുന്ന കോൺഗ്രസ്, ഇതാണ് നമ്മുടെ ഇന്നത്തെ സാഹചര്യം. ആദിത്യനാഥ് പറഞ്ഞു.
“ഭീകരരെ കൊല്ലണോ വേണ്ടയോ? അവർ സമൂഹത്തിന് ഭാരമാണ്, എല്ലാവരുടെയും സുരക്ഷയ്ക്ക് ഭീഷണിയാണ്. കോൺഗ്രസ് പാവപ്പെട്ടവരെ പട്ടിണിക്കിടുകയും തീവ്രവാദികൾക്ക് ബിരിയാണി നൽകുകയും ചെയ്യും,” ഭരത്പൂരിൽ റാലിയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
Discussion about this post