ടെൽ അവീവ്: ഗാസ യുദ്ധത്തിന് വെറും ഒരടി മാത്രം അകലെയാണ് തങ്ങളെന്ന് വെളിപ്പെടുത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അതേ സമയം എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിക്കുന്നതുവരെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും വെടി നിർത്തൽ പ്രഖ്യാപിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബർ 7 ന് പ്രേത്യേകിച്ച് ഒരു പ്രകോപനവും ഇല്ലാതെ ഹമാസ് തീവ്രവാദികൾ ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിന് ഇസ്രായേൽ നടത്തിയ തിരിച്ചടി ആറ് മാസം പൂർത്തിയായ വേളയിൽ, മന്ത്രി സഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“നമ്മൾ വിജയത്തിൽ നിന്ന് ഒരു പടി മാത്രം അകലെയാണ്,” . എന്നാൽ അതിന് നമ്മൾ നൽകേണ്ടി വന്ന വില വേദനാജനകവും ഹൃദയഭേദകവുമാണ്. നെതന്യാഹു പറഞ്ഞു. അതെ സമയം വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട ചർച്ചകളെ കുറിച്ചും നെതന്യാഹു തുറന്നു പറഞ്ഞു. ന്യായമായ ഒരു കരാറിന് ഇസ്രായേൽ തയ്യാറാണെന്നും എന്നാൽ ഏകപക്ഷീയമായി ഒരു കീഴടങ്ങലിന് , ഇസ്രായേൽ തയ്യാറല്ല” എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
Discussion about this post