ന്യൂഡൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശിനെതിരെ രൂക്ഷവിമർശനവുമായി മുൻ കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ്. പാർട്ടിയെ ഇപ്പോൾ നയിക്കുന്നത് ഒരു കഴിവും ഇല്ലാത്തവരാണെന്നും ഒരു ക്ലാസ് മോണിറ്റർ തിരഞ്ഞെടുപ്പിന് പോലും മത്സരിക്കാത്തവരാണ് ഇപ്പോൾ പാർട്ടിയെ കൈകാര്യം ചെയ്യുന്നതെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് ഗൗരവ് വല്ലഭ്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വല്ലഭ് കോൺഗ്രസിൽ നിന്നും വിട്ട് ബി ജെ പി യിലേക്ക് ചേർന്നത്.
“ഞാൻ കോൺഗ്രസിൽ ചേരുമ്പോൾ അവർക്ക് 42 എംപിമാർ ഉണ്ടായിരിന്നു. അവർ പുതിയ ചിന്തകളെ പ്രോത്സാഹിപ്പിക്കുമെന്ന് ഞാൻ കരുതി . എന്നാൽ കഴിഞ്ഞ 30 വർഷമായി കോൺഗ്രസ് പ്രകടന പത്രിക തയ്യാറാക്കിയത് ഒരേ വ്യക്തിയാണ്. അവർ ഒന്നിനും ഒരു മാറ്റവും വരുത്തുന്നില്ല, ആ വ്യക്തിയുടെ ആശയങ്ങൾ ശക്തമായിരുന്നെങ്കിൽ, പാർട്ടിക്ക് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല.എന്നിട്ടും തിരുത്താൻ കോൺഗ്രസ്സ് തയ്യാറല്ല, ഗൗരവ് പറഞ്ഞു.
ഗൗരവ് ജയ്‌റാം രമേശിന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും, ജയ്‌റാം രമേശ് ആണോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ,നിങ്ങൾ ഉദ്ദേശിക്കുന്ന ആൾ തന്നെ എന്ന മറുപടി നൽകി.
ടെലിവിഷൻ ചാനൽ ചർച്ചകളിൽ സ്ഥിരമായി പങ്കെടുത്തിരുന്ന മുൻ വക്താവ് ബജറ്റിനെക്കുറിച്ച് വാർത്താസമ്മേളനം നടത്താൻ വിസമ്മതിച്ചതായും കോൺഗ്രസ് നേതാക്കൾ രാമക്ഷേത്രം സന്ദർശിക്കുന്നത് വരെ താൻ പത്രസമ്മേളനം നടത്തില്ലെന്ന് തീരുമാനം എടുത്തതായും വ്യക്തമാക്കി.
Discussion about this post