ജയ്പൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജസ്ഥാനിൽ കോൺഗ്രസിന് വൻ തിരിച്ചടി. സൂറത്ത്ഗഡിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഹനുമാൻ മീൽ പിസിസി വൈസ് പ്രസിഡന്റ് സുശീൽ ശർമ ഉൾപ്പെടെ നിരവധി പാർട്ടി നേതാക്കൾ ബിജെപിയിൽ ചേർന്നു. കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരുടെ പൊതുറാലിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് നേതാക്കൾ പാർട്ടിയിൽ നിന്ന് രാജി വച്ചത്. ബിജെപി നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇവർ അംഗത്വം സ്വീകരിച്ചത്.
താൻ വർഷങ്ങളോളം കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചു. ഇപ്പോൾ പാർട്ടി പ്രവർത്തകരെ മനിസ്സിലാക്കാൻ ആരുമില്ല. വിഭാഗീയത കാരണം കോൺഗ്രസിലെ നല്ല നേതാക്കൾ രാജി വയ്ക്കുകയാണ്. അയോദ്ധ്യയിലെ രാമക്ഷേത്ര വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടിൽ സനാതന ധർമ്മത്തിൽ വിശ്വസിക്കുന്ന തന്നെപ്പോലുള്ളവർ നിരാശയിലാണെന്നും സുശീൽ ശർമ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ രാജ്യത്ത് മാത്രമല്ല വിദേശത്തും കഴിവ് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാക്കളെ കൂടാതെ ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ളവരും ബിജെപിയിൽ ചേർന്നു. ജയ്പൂരിലെ പാർട്ടി ആസ്ഥാനത്താണ് അംഗത്വം സ്വീകരിച്ചത്.
Discussion about this post