റായ്പൂർ: രാമഭക്തരുടെ രണ്ട് പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് വിരാമം. 21 വർഷങ്ങളായി പൂട്ടിക്കിടന്ന രാമക്ഷേത്രം തുറന്നു. വർഷങ്ങൾക്ക് മുൻപ് കമ്യൂണിസ്റ്റ് ഭീകരർ പൂട്ടിയ ചത്തീസ്ഗഡിലെ സുക്മയിലെ വനവാസി ഗ്രാമമേഖലയിലെ പുരാതനമായ ക്ഷേത്രമാണ് സിആർപിഎഫ് ഉദ്യോഗസ്ഥർ തുറന്നത്.
സുക്മ ജില്ലയിലെ കേരളപെൻഡ ഗ്രാമത്തിലാണ് സിആർപിഎഫ് ജവാന്മാരുടെ പിന്തുണയോടെ പ്രദേശവാസികളാണ് ക്ഷേത്രം തുറന്നത്. ശ്രീരാമസീതാ ലക്ഷ്മണന്മാരുടെ വിഗ്രഹങ്ങളിൽ അവർ പൂജകൾ ചെയ്തു.
കേരളപെൻഡയിൽ 2023ലാണ് ക്ഷേത്രാരാധന നിരോധിച്ചത്. അടുത്തിടെയാണ് പ്രദേശത്ത് സിആർപിഎഫുകാർ ക്യാമ്പ് തുറന്നത്. പ്രദേവാസികളുടെ പ്രശ്‌നങ്ങൾ ചോദിച്ചപ്പോൾ അവരുടെ ആദ്യത്തെ ആവശ്യം രാമക്ഷേത്രം തുറക്കണമെന്നതായിരുന്നു. തുടർന്ന് സൈനികർ ക്ഷേത്രപരിസരത്ത് ഗ്രാമവാസികൾക്കായി ആരോഗ്യ പരിശോധനാ ക്യാമ്പ് നടത്തി. തുടർന്ന് പ്രദേശവാസികളും സൈനികരും ചേർന്ന് പ്രദേശത്ത് ശചീകരണ പ്രവർത്തനങ്ങൾ നടത്തി. തുടർന്നാണ് ക്ഷേത്രം തുറന്നത്.
ക്ഷേത്രത്തിൽ സാമൂഹ്യാർച്ചനയും ഭജനയും പൂജയും നടത്തിയിരുന്നു. ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കുശമന്നും സിആർപിഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു.
Discussion about this post