തൃശ്ശൂർ : തൃശ്ശൂരിൽ ചൊവ്വാഴ്ച അമ്പതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേർന്നു. തൃശ്ശൂരിലെ കെ കരുണാകരന്റെ വസതിയായ മുരളീമന്ദിരത്തിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപി അംഗത്വം സ്വീകരിച്ചത്. കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന്റെ സാന്നിധ്യത്തിൽ ബിജെപി തൃശ്ശൂർ ജില്ലാ അധ്യക്ഷൻ കെ കെ അനീഷ് കുമാർ ബിജെപി അംഗത്വം വിതരണം ചെയ്തു.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ കോൺഗ്രസിൽ നിന്നും യൂത്ത് കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് എത്തുന്നവരുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. കൂട്ടത്തോടെയുള്ള പാർട്ടിമാറ്റം തൃശ്ശൂർ ജില്ലയിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് നൽകുന്നത്. ഇനിയും കോൺഗ്രസിൽ നിന്നും കൂടുതൽ പേർ ബിജെപിയിലേക്ക് വരുമെന്നും പത്മജ വേണുഗോപാൽ ചടങ്ങിൽ വ്യക്തമാക്കി.
കോൺഗ്രസിന് ഇന്ന് സ്ത്രീകളോട് യാതൊരു ബഹുമാനവും ഇല്ലാത്ത അവസ്ഥയാണുള്ളത്. എന്നാൽ ബിജെപി സ്ത്രീകൾക്ക് ബഹുമാനവും വേണ്ട പ്രാതിനിധ്യവും നൽകുന്നു. അതുകൊണ്ടുതന്നെ യുവതലമുറ ഇന്ന് ബിജെപിക്കൊപ്പം ആണ് ചിന്തിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആരാധന കൊണ്ടാണ് താൻ ബിജെപിയിൽ ചേർന്നത് എന്നും പത്മജ വേണുഗോപാൽ വ്യക്തമാക്കി.
Discussion about this post