ന്യൂഡൽഹി; തിരഞ്ഞെടുപ്പ് അടുക്കവേ ആംആദ്മി പാർട്ടിയ്ക്ക് വൻ തിരിച്ചടി.ഡൽഹി മന്ത്രി രാജ് കുമാർ ആനന്ദ് തന്റെ സ്ഥാനവും ആം ആദ്മി പാർട്ടി അംഗത്വവും രാജിവച്ചു.അഴിമതിക്കെതിരെ പോരാടാനുള്ള ആം ആദ്മി പാർട്ടിയുടെ ശക്തമായ സന്ദേശം കണ്ടാണ് ഞാൻ അതിൽ ചേർന്നത്. ഇന്ന് പാർട്ടി അഴിമതിയുടെ നടുവിലാണ്. അതിനാലാണ് ഞാൻ രാജിവയ്ക്കാൻ തീരുമാനിച്ചത്- സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന രാജ്കുമാർ ആനന്ദ് രാജിക്ക് ശേഷം പ്രതികരിച്ചു. അഴിമതി വിരുദ്ധ ഗ്രൂപ്പിൽ നിന്നും അഴിമതിയിൽ ഏർപ്പെട്ടിരിക്കുന്ന പാർട്ടിയായി എഎപി മാറിയെന്നും അദ്ദേഹം ആരോപിച്ചു.
ആം ആദ്മിയിൽ ജാതീയമായ വിവേചനങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ‘പാർട്ടിയിൽ ഒരു ദലിത് എം.എൽ.എയോ കൗൺസിലറോ ഇല്ല. ദലിത് നേതാക്കളെ നേതൃപദവികളിലേക്ക് നിയോഗിക്കുന്നില്ല. ഞാൻ ബാബാ സാഹെബ് അംബേദ്കറുടെ ആദർശങ്ങൾ പിന്തുടരുന്നയാളാണ്. എനിക്ക് ദലിതർക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കില്ലെങ്കിൽ പിന്നെ പാർട്ടിയിൽ തുടരുന്നതിൽ അർഥമില്ല’ -രാജ് കുമാർ ആനന്ദ് പറഞ്ഞു.
Discussion about this post