കോയമ്പത്തൂർ: ഒറ്റക്ക് സ്വയം ഉയർന്നു വന്നവനാണ് താനെന്നും ഡി എം കെ നേതാക്കളെ പോലെ കുടുംബപ്പേരിന്റെ ബലത്തിൽ രാഷ്ട്രീയത്തിലെത്തിയതല്ല താനെന്നും തുറന്ന് പറഞ്ഞ് തമിഴ്‌നാട് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. അതിനാൽ തന്നെ ഡി എം കെ നേതാക്കൾ തനിക്ക് നേരെ തൊടുത്തു വിടുന്ന അധിക്ഷേപ വാക്കുകളെ ഒരു ബഹുമതി പോലെ അണിയുമെന്നും അണ്ണാമലൈ വ്യക്തമാക്കി.
തന്റെ കുടുംബപ്പേര് ഉപയോഗിക്കാൻ ഇല്ലെങ്കിൽ വെറും ഉപയോഗശൂന്യമായ വ്യക്തിയാണ് ദയാനിധി മാരൻ എന്ന് അണ്ണാമലൈ വ്യക്തമാക്കി. ദയാനിധി മാരന്റെ ജോക്കർ പരാമർശത്തിന് മറുപടിയായാണ് കടുത്ത ഭാഷയിൽ പ്രതികരിച്ചു കൊണ്ട് അണ്ണാമലൈ രംഗത്തെത്തിയത്. നേരത്തെ ഉത്തരേന്ത്യക്കാരെ മുഴുവൻ അധിക്ഷേപിച്ച് സംസാരിച്ചു കൊണ്ട് വിവാദത്തിലായ വ്യക്തിയാണ് ദയാനിധി മാരൻ.
എന്നാൽ ദയാനിധി മാരൻ മാത്രമല്ല ഡി എം കെ യുടെ ചരിത്രം തന്നെ ഇത്തരത്തിൽ മോശമായ ഭാഷ ഉപയോഗിക്കുന്നതിന് കുപ്രസിദ്ധമാണെന്ന് അണ്ണാമലൈ പറഞ്ഞു.
“പൊതുവെ പറയപ്പെടുന്നത് രാജ്യത്തെ ഏറ്റവും വൃത്തികെട്ട രാഷ്ട്രീയ പാർട്ടികളിലൊന്ന് ഡിഎംകെ ആണെന്നാണ്. ഡിഎംകെ പാർട്ടി സ്ഥാപിതമായത് തന്നെ വൃത്തികെട്ട ഭാഷയിലാണ്. ഡിഎംകെയുടെ ചരിത്രം പരിശോധിച്ചാൽ അവർ സ്ത്രീകളോട് പുലർത്തിയ സമീപനം , പുതു മുഖങ്ങളോടുള്ള അസഹിഷ്ണുത, അധിക്ഷേപകരമായ ഭാഷ എന്നിവ രാഷ്ട്രീയ പദാവലിയിലേക്ക് ഡി എം കെ കൊണ്ട് വന്നത് പോലെ കഴിഞ്ഞ 70 വർഷമായി നമ്മുടെ സംസ്ഥാനത്ത് ആരും ചെയ്തിട്ടില്ല. ഭാഷയുടെ ഏറ്റവും മോശമായ ദുരുപയോഗത്തിന് വേണ്ടിയാണ് ഡിഎംകെ നിലകൊള്ളുന്നത് തന്നെ ,” ബിജെപി അധ്യക്ഷൻ പറഞ്ഞു.
“ഇത് വരുന്നത് ദയാനിധി മാരൻ എന്ന വ്യക്തിയിൽ നിന്നാണ്. മാരൻ എന്ന വാക്ക് അവിടെ നിന്ന് നീക്കം ചെയ്താൽ, അയാൾക്ക് ഒരു സ്ഥലത്തും ഒരു ജോലി പോലും ലഭിക്കില്ല. കുടുംബത്തിൻ്റെ പേരില്ലാതെ അവൻ തീർത്തും ഉപയോഗശൂന്യനാണ്. പക്ഷേ നിർഭാഗ്യവശാൽ, അവർ തോൽക്കുമ്പോൾ, ഡിഎംകെ എപ്പോഴും ഇത്തരത്തിലാണ് പെരുമാറുന്നത് , ”അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിഎംകെയുടെ അധിക്ഷേപങ്ങളെ താൻ ‘ബഹുമതിയായ ബാഡ്ജ്’ ആയി അലങ്കരിക്കുമെന്നും, കാരണം ഞാൻ ഒറ്റക്ക് ഉയർന്ന് വന്നവനാണെന്നും അണ്ണാമലൈ പറഞ്ഞു.
Discussion about this post