കൊച്ചി: കോതമംഗലം കോട്ടപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കാട്ടാന വീണു. അർദ്ധരാത്രി ഏതാണ്ട് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. വനംവകുപ്പും പൊലീസും സ്ഥലത്തെത്തി, രക്ഷാപ്രവർത്തനം തുടങ്ങി.
സ്ഥിരം വന്യമൃഗങ്ങൾ ഇറങ്ങുന്ന മേഖലയാണിത്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ഭാഗത്തുനിന്ന് നേരത്തെ പരാതികൾ ഉയർന്നിരുന്നു. എന്നാൽ ഒരു നടപടിയും വനം വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്ന് പരാതി രൂക്ഷമാണ് കോതമംഗലത്ത് ഒരു മാസംമുമ്പും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അന്നും സ്വകാര്യ വ്യക്തിയുടെ കിണറ്റിലായിരുന്നു ആന വീണത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലായിരുന്നു ആനയെ രക്ഷിച്ചത്. വന്യ മൃഗങ്ങളെ ഭയന്ന് ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ കഴിയാത്ത സാഹചര്യമാണെന്ന് നാട്ടുകാർ പറഞ്ഞു.
ശബ്ദം കേട്ട് നാട്ടുകാർ വന്ന് നോക്കിയപ്പോഴാണ് കിണറ്റിൽ ആനയെ കണ്ടത്. തുടർന്ന് പൊലീസിനെയും വനംവകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു. വീതിയുള്ള കിണറായതിനാൽ . ഇതിന്റെ ഒരു ഭാഗം ഇടിച്ചു താഴ്ത്തിയതിനു ശേഷം അതുവഴി ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നത്.
Discussion about this post