ബംഗളൂരു : രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുൽ മതീൻ താഹ എന്നിവർ പിടിയിലായതായാണ് സൂചന. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകരാണ് ഇരുവരും എന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. മുസാഫിർ ഹുസൈൻ ഷാസിബാണ് കഫേയിൽ ഐഇഡി സ്ഥാപിച്ചത് എന്നാണ് കണ്ടെത്തൽ. അബ്ദുൽ മതീൻ താഹ സ്‌ഫോടനത്തിന്റെ മാസ്റ്റർ മൈഡ് ആണെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിന്റെ വിശദ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Discussion about this post