ലക്‌നൗ : ഉത്തർപ്രദേശിലെ ലക്‌നൗവിൽ ഒരു മൗലാനയെ കാണാതായതുമായി ബന്ധപ്പെട്ട കേസാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. ഭർത്താവിനെ കാണാതായെന്ന പരാതിയുമായാണ് ഭാര്യമാർ പോലീസ് സ്‌റ്റേഷനിലെത്തിയത്. തുടർന്ന് ഇയാൾക്ക് വേണ്ടി നടത്തിയ അന്വേഷണം പോലീസിനെ കൊണ്ടെത്തിച്ചത് മൂന്നാം ഭാര്യയുടെ വീട്ടിൽ. അവസാനത്തെ ഈ വമ്പൻ ട്വിസ്റ്റ് കണ്ട് പോലീസ് പോലും ഞെട്ടിപ്പോയി.
ലക്‌നൗ സ്വദേശിയായ മൻസർ അലിയെ കാണാനില്ല എന്ന പരാതിയുമായാണ് ഒന്നാം ഭാര്യ പോലീസ് സ്റ്റേഷനിൽ എത്തിയത്. ഫെബ്രുവരി 16 ന് ഭർത്താവ് വീട്ടിൽ നിന്ന് അപ്രത്യക്ഷനായെന്നും പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്നുമായിരുന്നു ഇവരുടെ പരാതി. പരാതിയെ തുടർന്ന് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഇതിന് പിന്നാലെ രണ്ടാം ഭാര്യയും തന്റെ ഭർത്താവിനെ അന്വേഷിച്ചെത്തി. രണ്ട് പേരും തിരയുന്നത് ഒരാളെയാണെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. മൻസർ അലി രണ്ട് തവണ നിക്കാഹ് കഴിച്ചിട്ടുണ്ടെന്നും എന്നാൽ രണ്ട് ഭാര്യമാർക്കും ഇക്കാര്യം അറിയില്ലെന്നും പോലീസിന് വ്യക്തമായി. തുടർന്നാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്.
ഇയാൾ ഉത്തർപ്രദേശിലെ ഗോണ്ടയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടെ എത്തിയ പോലീസ് പോലും ഞെട്ടിപ്പോയി. മൂന്നാമതൊരു സ്ത്രീയോടൊപ്പം ഗോണ്ടയിൽ താമസിക്കുകയായിരുന്നു മൗലാന. അത് ഇയാൾ മൂന്നാമത് നിക്കാഹ് ചെയ്ത സ്ത്രീയായിരുന്നു. ആദ്യ ഭാര്യമാരുമായി പ്രശ്‌നങ്ങൾ ഉണ്ടായതോടെയാണ് താൻ മൂന്നാം ഭാര്യയുടെ അടുത്തേക്ക് ഓടിയെത്തിയത് എന്നാണ് മൗലാനയുടെ വാദം. തുടർന്ന് ഇയാളെ ഭാര്യമാർക്ക് തന്നെ പോലീസ് കൈമാറി.
Discussion about this post