എറണാകുളം : കോട്ടപ്പടിയിൽ കിണറ്റിൽ വീണ കാട്ടുകൊമ്പനെ കരകയറ്റി കാട്ടിലേക്ക് വിട്ടു. 16 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിലൂടെയാണ് കാട്ടനയെ കിണറ്റിൽ നിന്ന് കരകയറ്റിയത്. രണ്ട് കിലോമീറ്ററോളം അകലെയുള്ള വനത്തിലേക്കാണ് കാട്ടാന തിരികെ പോയത്.
കുലാഞ്ഞി പത്രോസിന്റെ കൃഷിയിടത്തിലെ കിണറ്റിലാണ് ആന വീണത്. നാട്ടുകാർ തിങ്ങിക്കൂടിയതും പ്രദേശവാസികളുടെ എതിർപ്പും ജെ സി ബിക്ക് വഴിവെട്ടുന്നത് എതിർത്തതുമാണ് രക്ഷാപ്രവർത്തനം വൈകിയത്. ആന സ്വയം കരകയറാൻ ശ്രമിച്ചെങ്കിലും കയറാൻ സാധിച്ചില്ല. ഇതേ തുടർന്ന് ആനയെ മയക്കുവെടി വയ്ക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒടുവിൽ സ്ഥലമുടമയുമായി ചർച്ചകൾ നടത്തി നഷ്ടപരിഹാരം നൽകാമെന്ന് അധികൃതർ ഉറപ്പ് നൽകി . അങ്ങനെ ജെ സി ബി കിണറിനടുത്തേക്ക് എത്തിച്ച് കിണർ ഇടിച്ച് ആനയ്ക്ക് വഴിയൊരുക്കുകയായിരുന്നു. പിന്നീട് ആന സ്വയം കരകയറി.
മലയാറ്റൂർ ഡി എഫ് ഒ ഖുറെ റാവത്ത്, , എ എസ് പി മോഹിത് റാവത്ത്, ആർ ഡി ഒ ഷൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം . ഇന്നലെ പുലർച്ചെയായിരുന്നു ആന കിണറ്റിൽ വീണത്. ശബ്ദം കേട്ട് നാട്ടുകാർ വന്ന് നോക്കിയപ്പോഴാണ് കിണറ്റിൽ ആനയെ കണ്ടത്. തുടർന്ന് പോലീസിനെയും വനംവകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു.
Discussion about this post