ന്യൂഡൽഹി: ബോൺവിറ്റ ബൂസ്റ്റ് തുടങ്ങിയ ഉത്പന്നങ്ങൾ ഹെൽത്ത് ഡ്രിങ്ക് എന്നും പറഞ്ഞ് കാണിക്കരുത് എന്ന് കർശന നിർദ്ദേശം നൽകി കേന്ദ്രം. വിപണിയിൽ ഇന്ന് ലഭ്യമായ വിവിധ ഉത്പന്നങ്ങളെ ആരോഗ്യ പാനീയങ്ങൾ’ എന്ന വിഭാഗത്തിൽ നിന്നും നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ എല്ലാ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളോടും ആവശ്യപ്പെട്ടു. നിലവിൽ പല തരത്തിലുള്ള തെറ്റായ പ്രചാരണങ്ങളിലൂടെയാണ് ബൂസ്റ്റ് ബോൺവിറ്റ ഹോര്ലിക്സ് പോലുള്ള ഉത്പന്നങ്ങൾ വിറ്റു പോകുന്നത്. ഇത് പൂർണ്ണമായും നിരോധിച്ചു കൊണ്ടാണ് കേന്ദ്ര സർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
റിപ്പോർട്ട് അനുസരിച്ച്, എഫ്എസ്എസ് ആക്ട് 2006, പ്രകാരം ആരോഗ്യ പാനീയങ്ങൾ എന്ന് ഒരു പാനീയത്തെയും നിർവചിക്കപ്പെട്ടിട്ടില്ല എന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) തുറന്നു പറഞ്ഞ സാഹചര്യത്തിലാണ് വാണിജ്യ, വ്യവസായ മന്ത്രാലയത്തിൻ്റെ ഉത്തരവ് വന്നിരിക്കുന്നത്.
നിയമത്തിൽ ‘ഹെൽത്ത് ഡ്രിങ്ക്’ എന്ന് നിർവചിച്ചിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ സമിതിയും വ്യക്തമാക്കിയിരുന്നു നിയമങ്ങൾ അനുസരിച്ച് ‘ഊർജ്ജ പാനീയങ്ങൾ’ വെറും ഫ്ലേവർ ചെയ്ത വെള്ളം മാത്രമാണ്.
തെറ്റായ പദങ്ങൾ ഉപയോഗിക്കുന്നത് ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുമെന്നും അതുവഴി ആ പരസ്യങ്ങൾ നീക്കം ചെയ്യാനോ തിരുത്താനോ വെബ്‌സൈറ്റുകളോട് ആവശ്യപ്പെടുമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് കൂട്ടിച്ചേർത്തു.
Discussion about this post