ടെൽ അവീവ്: ഉയർന്നു വരുന്ന ഗാസ സംഘർഷത്തിനും, ഇസ്രയേലും ഇറാനും തമ്മിൽ അടുത്തിടെ പൊട്ടിപ്പുറപ്പെട്ട തുറന്ന യുദ്ധത്തിന്റെയും ഇടയിൽ, ഇസ്രയേലിലുള്ള ഇന്ത്യൻ തൊഴിലാളികളെ കുറിച്ച് ആശങ്കകൾ വർദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ ഇസ്രയേലിലെയും ഇറാനിലെയും ഇന്ത്യൻ തൊഴിലാളികൾക്കും താമസക്കാർക്കുമായി ജാഗ്രതാ നിർദ്ദേശവും, അടിയന്തിര സഹായ ഹെല്പ് ലൈനും ഇന്ത്യ പ്രസിദ്ധീകരിച്ചിരുന്നു.
എന്നാൽ ഇന്ത്യൻ തൊഴിലാളികളുടെ സുരക്ഷയെ കുറിച്ച് ഇന്ത്യക്ക് ആശങ്കകൾ വേണ്ട എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യയിലെ ഇസ്രായേൽ സ്ഥാനപതി നാർ ഗിലോൺ.
“തൻ്റെ രാജ്യം ഇന്ത്യൻ തൊഴിലാളികളെ ഇസ്രായേലി ജനസംഖ്യയുടെ ഭാഗമായി കണക്കാക്കുന്നതിനാൽ ഈ തൊഴിലാളികൾ ‘ഇസ്രായേൽ ജനസംഖ്യയെപ്പോലെ സുരക്ഷിതരായിരിക്കുമെന്ന്” തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യയിലെ ഇസ്രായേൽ സ്ഥാനപതി.
“ഇന്ത്യൻ തൊഴിലാളികൾ മറ്റ് ഇസ്രായേലികളിൽ നിന്ന് വ്യത്യസ്തരല്ല. ഞങ്ങൾ ഇന്ത്യൻ തൊഴിലാളികളെ ഇസ്രായേലി ജനസംഖ്യയുടെ ഭാഗമായി തന്നെ കണക്കാക്കുന്നതിനാൽ, അവർ ഇസ്രായേലി ജനസംഖ്യ എത്ര സുരക്ഷിതരാണോ അത്ര തന്നെ സുരക്ഷിതരായിരിക്കും”. സ്ഥാനപതി വ്യക്തമാക്കി.
ദേശീയ മാദ്ധ്യമ ഏജൻസിയായ എ എൻ ഐ ക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യൻ തൊഴിലാളികളുടെ സുരക്ഷയെ കുറിച്ച് തുറന്ന് പറഞ്ഞ് കൊണ്ട് ഇസ്രായേൽ സ്ഥാനപതി രംഗത്തെത്തിയത്.
Discussion about this post