ശ്രീനഗർ: ജമ്മു കശ്മീരിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് മരണം. ഏഴ് പേരെ രക്ഷപ്പെടുത്തി.മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
ഇരുപതോളം പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെയാണ് സംഭവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പെയ്യുന്ന മഴയിൽ നദിയിലെ ഒഴുക്ക് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ഇതാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഇന്നലെ പെയ്ത മഴയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ജമ്മു- ശ്രീനഗർ ദേശിയ പാത അടച്ചിരുന്നു.
Discussion about this post