ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ തീപിടുത്തം. പാഒർലമെന്റിലെ നോർത്ത് ബ്ലോക്കിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് രാവിലെ 9.22ഓടെയായിരുന്നു സംഭവം.
ചില രേഖകളും കമ്പ്യൂട്ടറുകളും കത്തി നശിച്ചതായാണ് വിവരം. ആഭ്യന്തര മന്ത്രാലയത്തിന്റെ എസി ഡിവിഷനിലെ രണ്ടാം നിലയിലാണ് തീപിടിച്ചത്. എസിയിൽ നിന്നുമാണ് തീ പടർന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന്റെ കാരണം ന്വേഷിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.
Discussion about this post