റാഞ്ചി : മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി സ്വന്തം ഗ്രാമത്തിൽ വോട്ട് ചെയ്യാൻ ഒരുങ്ങി ഝാർഖണ്ഡിലെ പലാമു, ഛത്ര ലോക്സഭാ മണ്ഡലങ്ങൾ . ബുധ പഹാർ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഹെസതു ഗ്രാമത്തിലെ 760-ഓളം വോട്ടർമാരാണ് സ്വന്തം ഗ്രാമത്തിൽ ആദ്യമായി വോട്ട് ചെയ്യാൻ ഒരുങ്ങുന്നത്.
ഒരു കാലത്ത് കമ്യൂണിസ്റ്റ് ഭീകരരുടെ അക്രമണങ്ങൾ നേരിടുന്നതായിരുന്നു ഹെസ്തു ഗ്രാമം. അതുകൊണ്ട് തന്നെ സുരക്ഷാ കാരണങ്ങളാൽ പോളിംഗ് ബൂത്തുകൾ ദൂരത്തേക്ക് മാറ്റുകയാണ് ചെയ്തിരുന്നത്. എന്നാൽ ജനങ്ങളുടെ അഭ്യർത്ഥന മാനിച്ച് അവിടെ തന്നെ പോളിംഗ് ബൂത്തുകൾ സ്ഥാപിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. കൂടാതെ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ നിന്ന് ഗ്രാമത്തെ മോചിപ്പിച്ചതായും പോലീസ് പറഞ്ഞു.
ബുധ പഹാറിനെ എല്ലാ ഭീകര പ്രവർത്തനങ്ങളിൽ നിന്നും പൂർണ്ണമായും മുക്തമായി കഴിഞ്ഞു. ഇനി അവർ നിർഭയമായി വോട്ട് ചെയ്യും. അതിനാൽ തന്നെ ജനങ്ങൾ ജനങ്ങൾ ആവേശഭരിതരാണ് എന്ന് അധികൃതർ വ്യക്തമാക്കി. ഗ്രാമീണരിൽ ഭൂരിഭാഗം ആളുകളും അവരുടെ വോട്ടർ കാർഡ് ആദ്യമായി ഉപയോഗിക്കാൻ പോവുന്നത് ഇത്തവണയാണെന്നും അവർ കൂട്ടിച്ചേർത്തു.
Discussion about this post