തൃശൂര്‍: വ്യവസായി മുഹമ്മദ് നിസാം കാറിടിച്ച് കൊലപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്ക് സര്‍ക്കാര്‍ ജോലി. പൊതുമേഖലാ സ്ഥാപനമായ ഔഷധിയില്‍ എല്‍.ഡി ടൈപ്പിസ്റ്റായി നിയമിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.
ചന്ദ്രബോസ് വധക്കേസില്‍ നിസാം കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇന്ന് ശിക്ഷ വിധിക്കാനിരിക്കെയാണ് ജമന്തിക്ക് ജോലി ലഭിച്ചതായ വാര്‍ത്ത വരുന്നത്. തൃശൂരിലെ ഔഷധിയില്‍ ജോലി നല്‍കുമെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ ചെയര്മാന് ജോണി നെല്ലൂര്‍ അറിയിച്ചിരുന്നു. ഔഷധിയുടെ ജില്ലാ ഓഫീസില്‍ എല്‍.ഡി ടൈപ്പിസ്റ്റ് തസ്തികയില്‍ നിയമനം നല്‍കാനും തസ്തിക സൂപ്പര്‍ ന്യൂമററിയായി സൃഷ്ടിക്കാനും ബോര്‍ഡ് തീരുമാനിച്ചതായി മുഖ്യമന്ത്രി അന്ന് അറിയിച്ചിരുന്നു.
ചന്ദ്രബോസ് മരണത്തെ തുടര്‍ന്ന് ജമന്തി വീടുകളില്‍ പോയി പണിയെടുത്താണ് കുടുംബം നോക്കിയിരുന്നത്.
Discussion about this post