ലക്‌നൗ :രാമനവമി ദിനത്തിൽ എല്ലാ കുടുംബാംഗങ്ങൾക്കും ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭഗവാൻ ശ്രീരാമന്റെ ജന്മദിനത്തിൽ ഇന്ന് അയോദ്ധ്യ സമാനതകളില്ലാത്ത സന്തോഷത്തിലാണ്. അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമി ദിനമാണിത് എന്ന് പ്രധനമന്ത്രി പറഞ്ഞു.
‘കൂറെ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഇന്ന് നമുക്ക് നവമി ആഘോഷിക്കാനുള്ള അവസരം ലഭിച്ചിരിക്കുകയാണ്. ഹൃദയം ഏറെ സന്തോഷിക്കുന്ന അവസരമാണിത്. രാജ്യത്തെ ലക്ഷക്കണക്കിന് ആളുകളെപ്പോലെ തനിക്കും പ്രാണ പ്രതിഷ്ഠയ്ക്ക് സാക്ഷിയാവാൻ സാധിച്ചു. അന്നത്തെ ദൃശ്യങ്ങൾ അതേ ഊർജ്ജത്തോടെ ഇന്നും തന്റെ മനസിലുണ്ട്. ഈ ശുഭവേളയിൽ എന്റെ ഹൃദയം സന്തോഷത്താൽ നിറയുകയാണ്. ഭഗവാൻ ശ്രീരാമൻ ഇന്ത്യൻ ജനതയുടെ മനസ്സിൽ ആഴത്തിൽ ഉൾച്ചേർന്നിരിക്കുന്നു- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
രാമനവമി ദിനത്തിൽ ഇന്ന് രാജ്യത്തെ വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടക്കും. 30 ലക്ഷം വരെ തീർത്ഥാടകർ ഇന്ന് അയോദ്ധ്യ രാമ ക്ഷേത്രത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷേത്രത്തിലും പരിസരത്തും സുരക്ഷാ ശക്തമാക്കിയിട്ടുണ്ട് .
അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ഇന്ന് പ്രത്യേക ചടങ്ങുകളാണ് നടക്കുക. രാംലല്ലയുടെ ആദ്യ സൂര്യാഭിഷേകം നടക്കും. സൂര്യാഭിഷേകത്തിന്റെ ഭാഗമായി രാംലല്ലയുടെ നെറ്റിയിൽ 5 മിനിറ്റ് സമയം സൂര്യരശ്മികൾ പതിക്കുന്നതായിരിക്കും. ഉച്ചയ്ക്ക് 12:16നാണ് സൂര്യാഭിഷേകം നടക്കുക. ശ്രീരാമനവമിയോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണവും ഉണ്ടായിരിക്കും എന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു
Discussion about this post